മുമ്പ് എഴുതിയ പരീക്ഷകളും അന്വേഷിക്കും
text_fieldsചെന്നൈ: മലയാളി െഎ.പി.എസ് ട്രെയിനി സഫീർ കരീം സിവിൽ സർവിസ് മെയിൻ പരീക്ഷക്കിടെ കോപ്പിയടിച്ച് അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് ചീഫ്സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് േതടി. ഇയാളെ സർവിസിൽനിന്ന് നീക്കാനുള്ള നടപടിയും ആഭ്യന്തരമന്ത്രാലയം ഉടൻ തുടങ്ങും. അതിനിടെ, ഹൈദരാബാദ് സർദാർ വല്ലഭ ഭായ് പൊലീസ് പരിശീലന അക്കാദമിയിൽ നടന്ന പരിശീലനത്തിൽ ഇയാൾ പിന്നാക്കമായിരുന്നെന്ന് അധികൃതർ ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. ഇരു റിപ്പോർട്ടും പരിഗണിച്ചശേഷം കേന്ദ്രം സഫീറിന് കാരണംകാണിക്കൽ നോട്ടീസ് അയക്കും. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പൊലീസ് ഡെപ്യൂട്ടി കമീഷണർ പി. അരവിന്ദനാണ് കേസ് അന്വേഷിക്കുന്നത്.
സഫീർ കരീമിെൻറ ഭാര്യ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജോയ്സി േജായി (25), ഇവരുെട ഹൈദരാബാദിലെ സിവിൽ സർവിസ് പരിശീലന കേന്ദ്രം ഡയറക്ടർ പി. രാമബാബു (32) എന്നിവരെ ചെന്നൈ എഗ്മൂർകോടതി റിമാൻഡ് ചെയ്തു. ഇവരുടെ ഒരു വയസ്സുള്ള മകളെയും ജോയ്സിക്കൊപ്പം ജയിലിലേക്ക് മാറ്റി. ദമ്പതികളുടെ ഉടമസ്ഥതയിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കരിംസ് ലാ എക്സലൻസ് സിവിൽ സർവിസ് അക്കാദമിയിൽനിന്ന് ലാപ്േടാപ്പും െഎ േഫാണും െഎ പാഡും പിടിച്ചെടുത്തു. സഫീർ കരീം പരീക്ഷാഹാളിൽനിന്ന് ബ്ലൂടൂത്ത് കാമറ വഴി അയച്ചുകൊടുത്ത പരീക്ഷാ ചോദ്യപേപ്പറിെൻറ ചിത്രങ്ങൾ പൊലീസ് കണ്ടെടുത്തു. കേരള പി.എസ്.സി, െഎ.എസ്.ആർ.ഒ യു.ഡി ക്ലർക്ക് (2017) പരീക്ഷകളുടെ ചോദ്യപേപ്പർ ചിത്രങ്ങളും ലാപ്ടോപ്പിൽ നിന്ന് ലഭിച്ചതായി െപാലീസ് പറഞ്ഞു. സഫീർ കരീമിെൻറ സഹോദരി അടുത്തിടെ െഎ.എസ്.ആർ.ഒ പരീക്ഷ എഴുതിയിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ മുെമ്പഴുതിയ െഎ.പി.എസ്, കേരള പി.എസ്.സി ഉൾപ്പെടെയുള്ള പരീക്ഷകളും അന്വേഷിക്കാൻ െപാലീസ് തീരുമാനിച്ചിട്ടുണ്ട്.
ആലുവ കുന്നുകര സ്വദേശിയും തമിഴ്നാട് തിരുെനൽവേലി നംഗുനേരി സബ്ഡിവിഷനിലെ അസിസ്റ്റൻറ് പൊലീസ് സൂപ്രണ്ടുമായ സഫീർ കരീമിെന (29) എഗ്മൂർ െപാലീസും രഹസ്യാന്വേഷണവിഭാഗവും ചേർന്നാണ് പിടികൂടിയത്. ചെന്നൈ എഗ്മൂർ പ്രസിഡൻസി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ച ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്നു. ഹൈദരാബാദിൽ നിന്ന് ഭാര്യയും സുഹൃത്തും ചേർന്ന് െമാബൈൽഫോണിലൂടെ ഉത്തരം പറഞ്ഞുകൊടുക്കുകയായിരുന്നു. ഇയാളിൽനിന്ന് മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ചെറിയ കാമറ, വയർലെസ് ശബ്ദസഹായി എന്നിവ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
