സംരക്ഷിത വനത്തിൽ സഫാരി, മൃഗവേട്ട; 60 കൃഷ്ണമൃഗങ്ങളെ കൊന്ന വൻ സംഘം പിടിയിൽ
text_fieldsഭോപ്പാൽ: രാജ്യത്തെ വനനിയമങ്ങൾക്ക് പുല്ലുവില നൽകി മധ്യപ്രദേശിലെ വനങ്ങളിൽ വ്യപകമായ വനംകൊള്ള നടത്തിയതിന്റെ തെളിവുകൾ പുറത്തുവന്നു. ബ്രിട്ടീഷ് കാലഘട്ടങ്ങളിൽ നിലനിന്നതുപോലെ വലിയ പണക്കാരുടെ വനത്തിലെ വേട്ട മൽസരമായും വിനോദമായും നിർബാധം അരങ്ങേറുന്നതായാണ് വനം വകുപ്പിന് ലഭിക്കുന്ന വിവരം.
വലിയ പണക്കാരായ വിഭാഗങ്ങളാണ് ഇതിനുപിന്നിൽ. കൃഷ്ണമൃഗത്തിന്റെയും കലമാനിന്റെയും ഇറച്ചിയുമായി മൂന്ന് മുംബൈ സ്വദേശികൾ പിടിയിലായതോടെയാണ് വൻ വനംകൊള്ളയുടെ വിവരങ്ങൾ പുറത്തുവരുന്നത്.
ഇവരുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് കുടുതൽ വിവരങ്ങൾ ലഭിച്ചത്. 2022 മുതൽ 2024 വരെ അറുപതിലേറെ കൃഷ്ണ മൃഗങ്ങളെയും മാനുകളെയുമാണ് ഇവർ വേട്ടയാടിയത്.
രാജസ്ഥാനിലെ ധനികരായ ബിഷ്ണോയി വിഭാഗമാണ് ഇതിനു നേതൃത്വം നൽകിയതെന്ന് അറിയുന്നു. ദക്ഷിണാഫ്രിക്കയിൽ പോയി വനവേട്ടക്ക് പരിശീലനം ലഭിച്ചവർ അവിടത്തെ റൈഫിളുകളാണ് ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സംരക്ഷിത വനത്തിലേക്ക് സഫാരി നടത്തി മൃഗങ്ങളെ വെടിവെക്കുക ഇവരുടെ വിനോദമാണ്. ഇതിന് സമ്മാനവും ലഭിക്കും. കൃഷ്ണമൃഗത്തിന്റെ കൊമ്പുതന്നെ ഒരു വലിയ വിലപിടിപ്പുള്ള സമ്മാനമാണ്.
ഇവരുടെ ക്രൂരവിനോദങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്യുന്നുണ്ട്. ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി അതിന്റെ നാക്ക് പിഴുതെടുക്കുന്നത് ഇവർ മൊബൈലിൽചിത്രീകരിച്ചിട്ടുമുണ്ട്.
ഭോപ്പാലിലാണ് ഇവരുടെ കേന്ദ്രം. ഇവിടേക്ക് ഇത്തരം താൽപര്യമുള്ള സംഘം മറ്റ് ഇടങ്ങളിൽ നിന്ന് എത്തിയാണ് ഓപ്പറേഷൻ നടത്തുന്നത്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

