Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ വധിക്കാനെത്തി...

മോദിയെ വധിക്കാനെത്തി എന്നാരോപിച്ച്​ വ്യാജ ഏറ്റുമുട്ടൽ കൊല: പ്രതികളായ പൊലീസുകാരെ വെറുതെവിട്ടു

text_fields
bookmark_border
മോദിയെ വധിക്കാനെത്തി എന്നാരോപിച്ച്​ വ്യാജ ഏറ്റുമുട്ടൽ കൊല: പ്രതികളായ പൊലീസുകാരെ വെറുതെവിട്ടു
cancel

അഹ്​മദാബാദ്​: 2003ൽ ഗുജ​റാത്ത്​ മുഖ്യമന്ത്രി നരേന്ദ്ര​മോദിയെ വധിക്കാനെത്തി എന്നാരോപിച്ച്​ യുവാവിനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിൽ രണ്ട്​ ​പൊലീസുകാരെ വെറുതെ വിട്ടു. സാദിഖ്​ ജമാൽ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളായ എസ്​.ഐ ആർ.എൽ മവാനി, കോൺസ്​റ്റബിൾ എ.എസ്​ യാദവ്​ എന്നിവരെയാണ് സി.ബി.ഐ പ്രത്യേക കോടതി വെറുതെവിട്ടത്​. കേസിൽനിന്ന്​ ഒഴിവാക്കണമെന്ന ഇരുവരുടേയും ഹരജി കോടതി അനുവദിക്കുകയായിരുന്നു. ഇവർക്കെതിരെ തെളിവില്ലെന്നും കോടതി വ്യക്​തമാക്കി.

സാദിഖിനെ മുംബൈ പൊലീസിൽനിന്ന്​ കസ്​റ്റഡിയിൽ വാങ്ങി ഷാഹി ബാഗിലെ ബംഗ്ലാവിൽ പാർപ്പിച്ച്​ കൊലപ്പെടുത്തിയെന്നാണ്​ സി.ബി.ഐ അന്വേഷണ റിപ്പോർട്ട്​​. മുൻകൂട്ടി ആസൂത്രണം ചെയ്​ത കൊലപാതകമാണെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. അന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ലശ്​കറെ ത്വയ്യിബ പ്രവർത്തകനെന്ന്​ ആരോപിച്ചാണ്​ 2003 ജനുവരി 13ന്​ ഭാവ്​ നഗർ സ്വദേശി സാദിഖ്​ ജമാലിനെ പൊലീസ്​ കൊലപ്പെടുത്തുന്നത്​. എന്നാൽ, സംഭവസ്​ഥലത്ത്​ ഉണ്ടായിരുന്നു എന്ന കാരണം കൊണ്ടുമാത്രം വധത്തിൽ ഇവർക്ക്​ പങ്കുണ്ടെന്ന്​ പറയാനാവില്ലെന്ന്​ കോടതി വ്യക്തമാക്കി.

2011ൽ ഗുജറാത്ത്​ ഹൈകോടതിയാണ്​ സാദിഖ്​ വധം ആദ്യം ക്രൈം ബ്രാഞ്ചിനും പിന്നീട്​ സി.ബി.ഐക്കും കൈമാറിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modifake encountergujaratSadiq Jamal
News Summary - Sadiq Jamal fake encounter case: 2 Guj cops discharged
Next Story