കാൺപൂർ: സാധ്വി ശാലിനി ശുക്ലയുടെ നവാദക്കു സമീപം കേസരിയിലെ ആശ്രമത്തിൽ പീഡനങ്ങൾക്കിരയായ രണ്ട് കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പതുപേരെ പൊലീസ് രക്ഷപ്പെടുത്തി. ആശ്രമത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ മോചിപ്പിച്ചത്.
ദമ്പതികൾ, അവരുടെ രണ്ട് പെൺകുട്ടികൾ ഉൾപ്പെട്ട നാല് മക്കൾ, മരുമകൾ, അവരുടെ രണ്ട് കുട്ടികൾ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി എട്ടു മുതൽ കുടുംബത്തിന് താൽപര്യമില്ലാതെ ശാലിനി ഇവിടെ താമസിപ്പിച്ചുവരുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഒാഫിസർ മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.