മീററ്റ്: മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ലൈംഗിക പീഡകനെന്ന് ആക്ഷേപിച്ച് വിശ്വഹിന്ദു പരിഷത്ത് നേത ാവ് സാധ്വി പ്രാചി. ഇന്ത്യ ലോകത്തിെൻറ ബലാത്സംഗ തലസ്ഥാനമായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ.
‘‘നമ്മുടെ രാജ്യം രാമെൻറയും കൃഷ്ണെൻറയും രാജ്യമാണ്. രാഹുൽ എന്താണ് പറയുന്നത്. നെഹ്റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകൻ. അദ്ദേഹം രാമെൻറയും കൃഷ്ണെൻറയും സംസ്കാരം തകർത്തു. തീവ്രവാദം, നക്സലിസം, അഴിമതി, ബലാത്സംഗം എന്നിവയെല്ലാം നെഹ്റു കുടുംബത്തിെൻറ സമ്മാനങ്ങളാണ്.’’ സാധ്വി പ്രാചി ആരോപിച്ചു.
ഇന്ത്യ ലോകത്തിെൻറ പീഡന തലസ്ഥാനമായി അറിയപ്പെടുന്നുവെന്നും എന്തുകൊണ്ടാണ് ഇന്ത്യക്ക് സ്വന്തം പെൺമക്കളേയും സഹോദരിമാരേയും സംരക്ഷിക്കാൻ സാധിക്കാത്തതെന്ന് ലോകം ആശ്ചര്യപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ശനിയാഴ്ച വയനാട്ടിൽ പറഞ്ഞിരുന്നു.
ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ഒരു സ്ത്രീയെ പീഡിപ്പിച്ചതിൽ പങ്കാളിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.