Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്ക്​ പിന്തുണ;...

ബി.ജെ.പിക്ക്​ പിന്തുണ; തേജ്​ ബഹദുർ യാദവ്​ ജെ.ജെ.പി വിട്ടു

text_fields
bookmark_border
tej-bahadur-yadav
cancel

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ മുഖ്യമ​ന്ത്രി മനോഹർ ലാൽ ഖട്ടാറിനെതിരെ മൽസരിച്ച മുൻ ബി.എസ്​.എഫ്​ സൈനികൻ തേജ് ​ ബഹദുർ യാദവ്​ ജെ.ജെ.പി വിട്ടു. ബി.ജെ.പി സർക്കാറിന്​ പിന്തുണ നൽകാനുള്ള ജെ.ജെ.പിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ​ രാജി.

ബി.ജെ.പിക്ക്​ വാതിൽ തുറന്നിട്ടതോടെ ദുഷ്യന്ത്​ ചൗതാല ജനങ്ങളെ വഞ്ചിക്കുകയാണ്​ ചെയ്​തതെന്ന്​ തേജ്​ ബ ഹദുർ ആരോപിച്ചു. ബി.ജെ.പിയുടെ ബി ടീമാണ്​ ജെ.ജെ.പി. ഇരു പാർട്ടികളെയും ജനങ്ങൾ ഒരുപോലെ എതിർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേജ്​ ബഹാദുർ യാദവിനെ 2017ൽ​ ബി.എസ്​.എഫ്​ പുറത്താക്കുകയായിരുന്നു​. സൈന്യത്തിലെ ഭക്ഷണത്തെ കുറിച്ച്​ പരാതി പറഞ്ഞ്​ വീഡിയോ പുറത്തിറക്കിയതിനെ തുടർന്നായിരുന്നു നടപടി. ഇതിന്​ പിന്നാലെയാണ്​ തേജ്​ ബഹദുർ രാഷ്​ട്രീയത്തിലിറങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFtej bahadurmalayalam newsindia news
News Summary - Sacked BSF jawan Tej Bahadur quits JJP over Dushyant Chautala's alliance-India news
Next Story