Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസച്ചിന്‍റെ അറസ്​റ്റ്​:...

സച്ചിന്‍റെ അറസ്​റ്റ്​: ഖ്വാ​ജ യൂ​നു​സി‍ന്‍റെ മാതാവിന് ഇത്​​​ കാവ്യനീതി

text_fields
bookmark_border
sachin vaze
cancel

മും​ബൈ: 'അം​ബാ​നി ഭീ​ഷ​ണി' കേ​സി​ൽ അ​സി. ഇ​ൻ​സ്​​പെ​ക്​​ട​ർ സ​ച്ചി​ൻ വാ​സെ അ​റ​സ്​​റ്റി​ലാ​വു​ക​യും സ​സ്​​പെ​ൻ​ഷ​നി​ലാ​വു​ക​യും ചെ​യ്യു​മ്പോ​ൾ 73കാ​രി​യാ​യ ആ​സി​യ ബീ​ഗ​ത്തി​ന​ത്​ കാ​വ്യ​നീ​തി. ദു​ബൈ​യി​ൽ സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യി​രു​ന്ന മ​ക​ൻ ഖ്വാ​ജ യൂ​നു​സി‍ന്‍റെ കൊ​ല​യാ​ളി​യാ​ണ്​ അ​വ​ർ​ക്ക് എ​ന്നും സ​ച്ചി​ൻ.

മ​ക​‍െൻറ ക​സ്​​റ്റ​ഡി മ​ര​ണ കേ​സ്​ അ​തി​വേ​ഗ കോ​ട​തി​യി​ലാ​യി​ട്ടു​കൂ​ടി സ​ച്ചി‍ന്‍റെ 'പി​ടി​പാ​ടി​ൽ' വി​ചാ​ര​ണ ഇ​ഴ​യു​ന്ന നേ​ര​ത്താ​ണ്​ അ​വ​ർ​ക്ക്​ ഇൗ ​കാ​വ്യ​നീ​തി. 2002ലെ ​ഘാ​ട്​​കൂ​പ​ർ സ്​​ഫോ​ട​ന കേ​സി​ലാ​ണ്​ യൂ​നു​സി​നെ സ​ച്ചി‍െൻറ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ക​സ്​​റ്റ​ഡി​യി​ലെ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന്​ യൂ​നു​സ്​ കൊ​ല്ല​പ്പെ​ട്ടു.

എ​ന്നാ​ൽ, തെ​ളി​വെ​ടു​പ്പി​ന്​ കൊ​ണ്ടും​പോ​കും വ​ഴി ഒൗ​റം​ഗാ​ബാ​ദി​ൽ പൊ​ലീ​സ്​ ജീ​പ്പ്​ മ​റി​ഞ്ഞ്​ യൂ​നു​സ്​ ര​ക്ഷ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ക​ഥ മെ​ന​ഞ്ഞ​ത്. യൂ​നു​സ്​ മ​ർ​ദ​ന​ത്തി​ന്​ ഇ​ര​യാ​യെ​ന്ന കൂ​ട്ടു​പ്ര​തി ഡോ. ​അ​ബ്​​ദു​ൽ മ​ത്തീ​നി‍െൻറ മൊ​ഴി​യി​ൽ കോ​ട​തി ഉ​ത്ത​ര​വി​ലാ​ണ്​ ക​സ്​​റ്റ​ഡി മ​ര​ണ കേ​സെ​ടു​ത്ത​ത്. സി.െ​എ.​ഡി അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന്​ സ​ച്ചി​നും സം​ഘ​വും 2004ൽ ​അ​റ​സ്​​റ്റി​ലാ​യി.

കോ​ട​തി ഉ​ത്ത​ര​വ്​ ലം​ഘി​ച്ചാ​ണ്​ സ​ച്ചി​നെ ക​ഴി​ഞ്ഞ ജൂ​ണി​ൽ ശി​വ​സേ​ന സ​ർ​ക്കാ​ർ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ത്ത​തെ​ന്ന്​ ആ​രോ​പി​ച്ച്​ ആ​സി​യ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. സ്​​ഫോ​ട​ന കേ​സി​ൽ എ​ല്ലാ​വ​രെ​യും കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin Vaze
News Summary - sachins arrest: Poetic justice for aasiya beegum
Next Story