സചിെൻറ രാജ്യസഭാ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
text_fieldsന്യൂഡല്‍ഹി: രാജ്യസഭാ കാലാവധി അവസാനിക്കാനിരിക്കെ എം.പി എന്ന നിലക്ക് ക്രിക്കറ്റ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കർക്ക് ഇതുവരെ ലഭിച്ച ശമ്പളവും അലവന്‍സും പൂര്‍ണ്ണമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ആറു വര്‍ഷത്തിനിടെ ശമ്പളമായും മറ്റ് അലവൻസുകളായും ലഭിച്ച 90 ലക്ഷത്തോളം രൂപയാണ് സചിന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. സചിെൻറ തീരുമാനത്തിൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇത് വലിയ സാഹയമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2012ലാണ് സച്ചിന്‍ രാജ്യസഭാംഗമാകുന്നത്. 7.3 ശതമാനം ഹാജർ നില മാത്രമായിരുന്നു സചിന് ഉണ്ടായിരുന്നത്. 400 പാർലമെൻറ് സെഷനുകളിൽ 29 എണ്ണത്തിൽ മാത്രമാണ് സചിൻ പെങ്കടുത്തത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതില്‍ അദ്ദേഹം മുന്നിട്ട് നിന്നിരുന്നു.
രാജ്യത്തുടനീളം 185 പദ്ധതികള്‍ക്കായി 7.4 കോടി രൂപ അനുവദിച്ചതായി അദ്ദേഹത്തിെൻറ ഓഫീസ് അറിയിച്ചു. രണ്ടു ഗ്രാമങ്ങളും അദ്ദേഹം ദത്തെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
