Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right30 എം.എൽ.എമാരുടെ...

30 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന്​ സചിൻ പൈലറ്റ്​; യോഗത്തിൽ പ​ങ്കെടുക്കില്ല

text_fields
bookmark_border
sachin
cancel

ന്യൂഡൽഹി: 30 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന്​ അവകാശവാദവുമായി കോൺഗ്രസ്​ നേതാവ്​ സചിൻ പൈലറ്റ്​. ഇതോടെ രാജസ്ഥാനിലെ അശോക്​ ഗെഹ്​ലോട്ട്​ സർക്കാർ ന്യൂനപക്ഷമായെന്നും പൈലറ്റ്​ അവകാശപ്പെട്ടു. കോൺഗ്രസ്​ എം.എൽ.എമാരുടേതിന്​ പുറമേ ചില സ്വതന്ത്ര അംഗങ്ങളും പിന്തുണക്കുന്നുണ്ടെന്നാണ്​ സൂചന.

അതേസമയം, കോൺഗ്രസി​​െൻറ നിയമസഭ കക്ഷി യോഗം ഇന്ന്​ നടക്കും. യോഗത്തിൽ സചിൻ ​െപെലറ്റ്​ പ​ങ്കെടുക്കില്ല. പാർട്ടി എം.എൽ.എമാർക്ക്​ കോൺഗ്രസ്​ നേതൃത്വം വിപ്പ്​ നൽകിയിട്ടുണ്ട്​. 109 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ്​ ​അശോക്​ ഗെഹ്​ലോട്ട്​ പറയുന്നത്​. 

ടെലിഫോണിലൂടെ ചില എം.എൽ.എമാർ കോൺഗ്രസിന്​ പിന്തുണയറിയിച്ചിട്ടുണ്ടെന്ന്​ സംസ്ഥാനത്തി​​െൻറ ചുമതലയുള്ള കോൺഗ്രസ് നേതാവ്​ ​ അവിനാശ്​ പാണ്ഡ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSachin PilotAshok Gehlot
News Summary - Sachin Pilot To Skip Congress Meet-India news
Next Story