Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right35 കോടി രൂപ...

35 കോടി രൂപ വാഗ്​ദാനമെന്ന ആരോപണം; കോൺഗ്രസ്​ എം.എൽ.എക്കെതിരെ സചിൻ പൈലറ്റി​െൻറ വക്കീൽ നോട്ടീസ്​

text_fields
bookmark_border
35 കോടി രൂപ വാഗ്​ദാനമെന്ന ആരോപണം; കോൺഗ്രസ്​ എം.എൽ.എക്കെതിരെ സചിൻ പൈലറ്റി​െൻറ വക്കീൽ നോട്ടീസ്​
cancel

ജയ്​പൂർ: ബി.ജെ.പിയിൽ ചേരാൻ താൻ പണം വാഗ്​ദാനം ചെയ്​തുവെന്ന്​ ആരോപണമുന്നയിച്ച കോൺഗ്രസ്​ എം.എൽ.എക്ക്​ വക്കീൽ നോട്ടീസ്​ അയച്ച് രാജസ്ഥാൻ മുൻ പി.സി.സി പ്രസിഡൻറ്​ സചിൻ പൈലറ്റ്​. ബി.ജെ.പിയില്‍ ചേരുന്നതിന് സചിന്‍ പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ആരോപണമുന്നയിച്ച ഗിരിരാജ് സിങ് മലിംഗ എം.എല്‍.എക്കെതിരെയാണ് സചിൻ പൈലറ്റ്​​ വക്കീൽ നോട്ടീസ് അയച്ചത്‌.

തിങ്കളാഴ്ച മാധ്യമങ്ങളോടാണ് സചിന്‍ പൈലറ്റ് തനിക്ക് പണം വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് എം.എല്‍.എ വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ പൈലറ്റ് തന്നോട് ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായി ചര്‍ച്ച നടത്തിയിരുന്നതായും താന്‍ വാഗ്ദാനം നിരസിച്ചെന്നും മലിംഗ പറഞ്ഞിരുന്നു.

‘‘ഹരിയാനയിലോ ജയ്​പൂരിലോ പെട്ടുകിടക്കുന്ന എം.എൽ.എമാർ പണത്തിന്​ പിന്നാ​െല ഓടുകയാണ്​. അവർ അങ്ങനെ പോയതല്ലെന്ന്​​ പറഞ്ഞാൽ അത്​ തെറ്റായ അവകാശവാദമാണ്​. എനിക്ക്​ പോലും ഇതേ വാഗ്​ദാനം സചിൻ പൈലറ്റിൽ നിന്നുമുണ്ടായി. പക്ഷെ ഞാനത്​ നിരസിച്ചു.’’ എന്നായിരുന്നു മലിംഗയുടെ വാദം. 35 കോടി രൂപ വാഗ്​ദാനം ചെ​യ്​തോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ ‘അതെ 35’ എന്നായിരുന്നു മറുപടി. 

എന്നാൽ സചിൻ പൈലറ്റ്​ ആരോപണം നിഷേധിച്ച്​ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അപകീര്‍ത്തിപ്പെടുത്താനായി ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthanmalayalam newsindia newsCongress MLASachin Pilotlegal notice
News Summary - Sachin Pilot sends legal notice to Cong MLA -india news
Next Story