Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പണിയെടുത്തത്​ ഞാൻ,...

‘പണിയെടുത്തത്​ ഞാൻ, മുഖ്യമന്ത്രിയായത്​ ഗെഹ്​ലോട്ട്’​ - സചിൻ പൈലറ്റിന്​ പറയാനുള്ളത്​

text_fields
bookmark_border
‘പണിയെടുത്തത്​ ഞാൻ, മുഖ്യമന്ത്രിയായത്​ ഗെഹ്​ലോട്ട്’​ - സചിൻ പൈലറ്റിന്​ പറയാനുള്ളത്​
cancel

ജയ്​പൂർ: രാജസ്ഥാൻ ഉപമുഖ്യമന്ത്രി, പി.സി.സി അധ്യക്ഷൻ എന്നീ പദവികളിൽ നിന്നും സചിൻ പൈലറ്റിനെ കോൺ​ഗ്രസ്​ ഒഴിവാക്കിയിരിക്കുന്നു. കോൺഗ്രസ്​ രാഷ്​ട്രീയത്തിൽ ഏറെ ആഘോഷപ്പെട്ടിരുന്ന സച്ചിൻ പൈലറ്റെന്ന യുവ നേതാവി​​​​െൻറ രാഷ്​ട്രീയ ഭാവിയെ​ച്ചൊല്ലി അഭ്യൂഹങ്ങൾ ഉയരുകയാണ്​. ​േകാൺഗ്രസിനുള്ളിൽ നിന്നുകൊണ്ടുതന്നെ പൊരു​തുമോ? അതോ ബി.ജെ.പിയിലേക്ക്​ ചേക്കേറുമോ? ​അതോ ലക്ഷ്യം പുതിയ പാർട്ടിയോ?. സച്ചിൻ പൈലറ്റ്​ സംസാരിക്കുന്നു. 

​രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിനെ​ ഇത്രയും വെറുക്കാൻ കാരണം എന്താണ്​?

എനിക്ക്​ ​അദ്ദേഹത്തോട്​ ഒരു ദേഷ്യവുമില്ല. പ്രത്യേക പദവിയോ സ്ഥാനമോ ഞാൻ ആവശ്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പ്​ സമയത്ത്​ ജനങ്ങൾക്ക്​ നൽകിയ വാഗ്​ദാനങ്ങൾ പാലിക്കുന്നില്ല എന്നതാണ്​ പ്രധാന പ്രശ്​നം. അനധികൃത ഖനനം നിർത്തുന്നതിനായി രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യക്കെതിരെ ഞങ്ങൾ കാമ്പയിൻ നടത്തിയിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം ഗെഹ്​ലോട്ടും വസുന്ധരയുടെ അതേ പാതയിലാണ്​ ചലിക്കുന്നത്​. 

ശിഷ്​ടജീവിതം മുഴുവൻ ജയ്​പൂരിലെ സർക്കാർ ബംഗ്ലാവിൽ കഴിയാനുള്ള ഒരു ഭേദഗതി വസുന്ധര രാജ നടപ്പാക്കിയത്​ ഹൈകോടതി തടഞ്ഞിരുന്നു. വസുന്ധരയെ ബംഗ്ലാവിൽ നിന്നും ഒഴിവാക്കാൻ ഗെഹ്​ലോട്ട്​ സർക്കാരിനോട്​ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. അത്​ പാലിക്കുന്നതിന്​ പകരം സുപ്രീംകോടതിയിൽ അതിനെ മറികടക്കാനുള്ള ജോലിയാണ്​ ഗെഹ്​ലോട്ട്​ നിർവഹിച്ചത്​.

ബി.ജെ.പിയെ സഹായിക്കുന്ന തിരക്കിനിടയിൽ എനിക്കും എ​ന്നെ പിന്തുണക്കുന്നവർക്കും മാന്യമായ പരിഗണന നൽകുകയോ രാജസ്ഥാൻ വികസനത്തിൽ പങ്കാളിയാക്കുകയോ അദ്ദേഹം ചെയ്യുന്നില്ല. എ​​​​െൻറ നിർദേശങ്ങൾ അനുസരിക്കരുതെന്ന്​ ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകി. ഫയലുകൾ എനിക്ക്​ അയക്കുന്നില്ല. കാബിനറ്റ്​ കൂടിയിട്ട്​ മാസങ്ങളായി. ഈ സ്ഥിതിയിൽ ജനങ്ങൾക്ക്​ കൊടുത്ത ഉറപ്പുകൾ ഞാൻ എങ്ങനെ പാലിക്കും?

എന്തുകൊണ്ട്​ ഈ ​പ്രശ്​നങ്ങൾ പാർട്ടിക്കുള്ളിൽ ഉയർത്തിയില്ല?

പാർട്ടിക്കുള്ളിൽ ഈ ​പ്രശ്​നം ഞാൻ പലതവണ ഉയർത്തി.  രാജസ്ഥാ​​​​െൻറ ചുമതലയുള്ള എ.ഐ.സി.സി പ്രതിനിധി അവിനാഷ്​ പാണ്ഡേയടക്കമുള്ള മുതിർന്ന നേതാക്കളോട്​ ഈ ​പ്രശ്​നം അവതരിപ്പിച്ചതാണ്​. ഗെഹ്​ലോട്ടിനോട്​ തന്നെ കാര്യങ്ങൾ പറഞ്ഞു. പക്ഷേ സംവാദത്തി​നോ ചർച്ചക്കോ ഉള്ള യാതൊരു അവസരവും പാർട്ടിക്കുള്ളിലില്ലായിരുന്നു.

പക്ഷേ ജുലൈ 13ന്​ അശോക്​ ഗെഹ്​ലോട്ട്​ വിളിച്ചുചേർത്ത കോൺഗ്രസ്​ നിയമസഭ കക്ഷിയോഗം താങ്കൾ ബഹിഷ്​കരിച്ചു. നിങ്ങൾക്ക്​ കാര്യങ്ങൾ അവിടെ പറയാമായിരുന്നു. പക്ഷേ താങ്കൾ പാർട്ടിവിപ്പ്​ ലംഘിക്കുകയാണ്​ ചെയ്​തത്​?

എ​​​​െൻറ സ്വാഭിമാനത്തിന്​ മുറ​ിവേറ്റു. സംസ്ഥാന പൊലീസ്​ എനിക്ക്​ രാജ്യദ്രോഹക്കുറ്റത്തിന്​ നോട്ടീസ്​ അയച്ചു. 2019​ ലോക്​സഭ തെരഞ്ഞെടുപ്പി​​​​െൻറ പ്രകടന പത്രികയിൽ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്​. പക്ഷേ ഇവിടെ ഒരുകോൺഗ്രസ്​ സർക്കാർ സ്വന്തം മന്ത്രിക്കെതിരെ തന്നെ രാ​ജ്യദ്രോഹം ചുമത്തുന്നു. അനീതിക്കെതിരെയുള്ള എ​​​​െൻറ പ്രതിഷേധമായിരുന്നു ബഹിഷ്​കരണം​. സാധാരണ വിപ്പ്​ നൽകാറുള്ളത്​ നിയമസഭയിലാണ്​. ഗെഹ്​ലോട്ട്​ യോഗം വിളിച്ചുകൂട്ടിയത്​  പാർട്ടി ആസ്ഥാനത്തുപോലുമല്ല. സ്വന്തം വീട്ടിലാണ്.

പക്ഷേ അശോക്​ ഗെഹ്​ലോട്ട്​ പറയുന്നത്​ താങ്കളും ബി.ജെ.പിയും ചേർന്ന്​ സർക്കാരിനെ മറിച്ചിടാൻ നോക്കി എന്നാണ്​

അത്തരം പ്രചാരണത്തിൽ ഒരു വാസ്​തവുമില്ല. രാജസ്ഥാനിലെ കോൺഗ്രസ്​ വിജയത്തിനായി ഞാൻ കഠിനമായി വിയർപ്പൊഴുക്കിയതാണ്​. പിന്നെങ്ങനെയാണ്​ ഞാൻ സ്വന്തം പാർട്ടിക്കെതിരെ പണിയെടുക്കുക?


താങ്കളുടെ വികാരങ്ങൾ കണക്കിലെടുക്കാതെ നീക്കിയിരിക്കുന്നു. കോൺഗ്രസിൽ ഇനിയും അതിജീവിക്കാനാകുമെന്ന്​ കരുതു​ന്നുണ്ടോ?

ഞാൻ പൊരുത്തപ്പെട്ടുവരുന്നതേയുള്ളൂ. ഇതുകഴിഞ്ഞിട്ട്​ 24 മണിക്കൂർ മാത്രമേ ആയിട്ടുള്ളൂ. ഞാനിപ്പോഴും കോൺഗ്രസുകാരനാണ്​. അടുത്തഘട്ടം എന്താണെന്ന്​ എന്നെ പിന്തുണക്കുന്നവരുമായി കൂടിച്ചേർന്ന്​ ആലോചിക്കും.

താങ്കൾ ബി.ജെ.പിയിൽ ചേരുമോ? താങ്കൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന്​ ബി.ജെ.പി പറയുന്നു

ഞാനൊന്നുകൂടി വ്യക്തമായി പറയുന്നു. ഞാൻ ബി.ജെ.പിയിൽ ചേരില്ല. ജനങ്ങൾക്ക്​ ​വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്ന്​ മാത്രം ഈ നിമിഷത്തിൽ ഞാൻ പറയുന്നു.

നിങ്ങൾ ബി.ജെ.പി നേതാക്കളുമായുള്ള ബന്ധത്തിലാണോ? റിപ്പോർട്ടുകൾ പറയുന്നത്​ താങ്കൾ ഓം മാഥൂർ, ​േജ്യാതിരാദിത്യ സിന്ധ്യ എന്നിവരെ കണ്ടു എന്നാണല്ലോ?

ഞാൻ ഒരു ബി.ജെ.പി നേതാവിനെയും കണ്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ സിന്ധ്യയെ കണ്ടിട്ടില്ല. മാഥൂറിനെയോ മറ്റാരെയെങ്കിലുമോ ഞാൻ കണ്ടിട്ടില്ല.

മുഖ്യമന്ത്രിയാകുക എന്നതിന്​ താങ്കൾ വലിയ പ്രാധാന്യമാണ്​ നൽകുന്നത്​. കേന്ദ്രമന്ത്രി, പാർട്ടി സംസ്ഥാന അധ്യക്ഷൻ, ഉപമുഖ്യമന്ത്രി എന്നീ പദവികളെല്ലാം 40 വയസ്സിനുള്ളിൽ നേടിയെന്ന്​ താങ്കളുടെ പാർട്ടിയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. താങ്കൾ ക്ഷമയില്ലാത്തവനും അത്യാഗ്രഹിയുമാണോ?

ഞാൻ മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ചല്ല പറയുന്നത്​. 2018ൽ പാർട്ടി വിജയത്തിലെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി പദത്തിനായി ഞാൻ അവകാശവാദം ഉന്നയിച്ചെന്നത്​ നേരാണ്​. എനിക്കതിന്​ കാരണങ്ങളുണ്ടായിരുന്നു. 200 അംഗ സഭയിൽ പാർട്ടിക്ക്​ 21 സീറ്റുകൾ മാത്രമുള്ളപ്പോഴാണ്​ ഞാൻ  ചുമതലയേറ്റെടുക്കുന്നത്​. 

ആ അഞ്ചുവർഷം ജനങ്ങളോടൊപ്പം പ്രവർത്തിക്കു​േമ്പാൾ ഗെഹ്​ലോട്ട്​ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. പാർട്ടിയെ ഉത്തേജിപ്പിക്കാനായി ഒന്നും ചെയ്​തില്ല. വസുന്ധര രാജെയുടെ കെടുകാര്യസ്ഥത പൊലീസ്​ നടപടികൾ വകവെക്കാതെ ഞങ്ങൾ തുറന്നുകാട്ടി. പക്ഷേ പാർട്ടി വിജയിച്ചതിനുശേഷം ഗെഹ്​ലോട്ട്​ മുഖ്യമന്ത്രി കസേരക്കുവേണ്ടി അവകാശവാദമുന്നയിച്ചു. അദ്ദേഹം 1999, 2009 വർഷങ്ങളിൽ മുഖ്യമന്ത്രി ആയതാണ്​. രണ്ടുതവണയും അദ്ദേഹത്തി​​​​െൻറ ഭരണശേഷം പാർട്ടിക്ക്​ സീറ്റുകൾ കുറഞ്ഞു. എന്നിട്ടും അദ്ദേഹത്തിന്​ മൂന്നാംതവണയും മുഖ്യമന്ത്രിസ്ഥാനം നൽകി. 

2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ മാന്യമായ എണ്ണം സീറ്റുകൾ അദ്ദേഹം ഉറപ്പുനൽകി. പക്ഷേ കോൺഗ്രസ്​ സ്ഥാനാഥിക്ക്​ ഗെഹ്​ലോട്ടി​​​​െൻറ സ്വന്തം മണ്ഡലത്തിൽ പോലും വിജയിക്കാനായില്ല. അതാണ്​ അനുഭവം. അ​ദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ഞാൻ സ്വീകരിച്ചിരുന്നു. രാഹുലി​​​​െൻറ നിർബന്ധത്തിന്​ വഴങ്ങി നീരസത്തോടെയാണ്​ ഉപമുഖ്യമന്ത്രി പദം ഞാൻ ഏറ്റെടുത്തത്. അധികാരവും ജോലിയും തുല്യമായി പങ്കിടണമെന്ന്​ രാഹുൽ അശോക്​ ഗെഹ്​ലോട്ടിനോട്​ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം എന്നെ ഒതുക്കുകയും നാണംകെടുത്തുകയായിരുന്നു.

പ്രശ്​നത്തിൽ രാഹുൽഗാന്ധി ഇടപെ​ട്ടോ? അദ്ദേഹത്തെ താങ്കൾക്ക്​ ലഭ്യമായോ?

രാഹുൽഗാന്ധി ഇപ്പോൾ കോൺഗ്രസ്​ പ്രസിഡൻറല്ല. അദ്ദേഹം ചുമതല വിട്ടശേഷം ഗെഹ്​ലോട്ടും അദ്ദേഹത്തി​​​​െൻറ എ.ഐ.സി.സി സുഹൃത്തുക്കളും എനിക്കെതിരെ പടയൊരുക്കം തുടങ്ങി. അവസാനം എ​​​​െൻറ സ്വന്തം അഭിമാനത്തിനായി പൊരുതേണ്ട സാഹചര്യം എനിക്ക്​ വന്നു.

ഗാന്ധികുടുംബത്തിലെ ആരെങ്കിലും താങ്കളുടെ ​േക്ലശം കേ​ട്ടോ? അവരെ സമീപിക്കാൻ ഈ ആഴ്​ച താങ്കൾ ശ്രമിച്ചിരുന്നോ?

സോണിയഗാന്ധിയുമ​ായോ രാഹുൽഗാന്ധിയുമായോ എനിക്ക്​ യാതൊരും ബന്ധവുമില്ല. പ്രിയങ്കഗാന്ധി എന്നെ ഫോണിൽ ബന്ധപ്പെട്ടു. അത്​ സ്വകാര്യ സംഭാഷണമായിരുന്നു. അത്​ യാ​െതാരു പരിഹാരവും നിർദേശിക്കുന്നതായില്ല.

എന്തൊക്കെയാണ്​ താങ്കളുടെ ആവശ്യങ്ങൾ? മുഖ്യമന്ത്രിയാകാനും അംഗങ്ങളുടെ മന്ത്രിസ്ഥാനം ഉറപ്പിക്കാനും ആവശ്യമുന്നയിക്കുന്നില്ലേ?

ഞാൻ ഇതൊന്നും ആവ​ശ്യപ്പെടുന്നില്ല. എനിക്ക്​ വേണ്ടത്​ മാന്യമായ അന്തരീക്ഷവും ഉറപ്പുനൽകിയ തുല്യപ്രാതിനിധ്യവുമാണ്​. ഞാൻ ആവർത്തിക്കുന്നു. ഇത്​ അധികാരത്തിനോ പദവിക്കോ വേണ്ടിയല്ല. ഇത്​ അന്തസ്സിനും പ്രവർത്തിക്കാനുള്ള സ്വാതന്ത്രിനുമുള്ളതാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressSachin PilotAshok GehlotRahul Gandhi
News Summary - Sachin Pilot says hurt but not joining BJP after being sacked from party position -india news
Next Story