Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിൽ...

രാജസ്ഥാനിൽ മഞ്ഞുരുക്കം; സചിൻ പൈലറ്റ്​ അശോക്​ ഗെഹ്​ലോട്ടുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
രാജസ്ഥാനിൽ മഞ്ഞുരുക്കം; സചിൻ പൈലറ്റ്​ അശോക്​ ഗെഹ്​ലോട്ടുമായി കൂടിക്കാഴ്​ച നടത്തി
cancel

ജയ്​പൂർ: ഒരു മാസം നീണ്ട രാഷ്​ട്രീയ അനിശ്​ചിതത്വങ്ങൾക്കൊടുവിൽ വിമത നേതാവ്​ സചിൻ പൈലറ്റ്​ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടുമായി കൂടിക്കാഴ്​ച നടത്തി. ​​ ഗെഹ്​ലോട്ടിൻെറ വസതിയിലായിരുന്നു കൂടിക്കാഴ്​ച. സചിൻ പൈലറ്റ്​ പക്ഷത്തുള്ള എം.എൽ.എമാരെല്ലാം യോഗത്തിനെത്തി. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിന്​ മുന്നോടിയായാണ്​ യോഗം.

അഗസ്​റ്റ്​ 14ന്​ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കോവിഡ്​ പ്രതിസന്ധിയും തുടർന്നുണ്ടായ സാമ്പത്തിക പ്രശ്​നങ്ങളും ചർച്ച ചെയ്യാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ അശോക്​ ഗെഹ്​ലോട്ട്​ ട്വീറ്റ്​ ചെയ്​തു. ​ഭരണപക്ഷത്ത്​ നിന്നും പ്രതിപക്ഷത്തു നിന്നും പിന്തുണ ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്റർ കുറിപ്പിൽ വ്യക്​തമാക്കി.

കഴിഞ്ഞ മാസമാണ്​ 18 എം.എൽ.എമാരുമായി സചിൻ പൈലറ്റ്​ കലാപക്കൊടിയുയർത്തിയത്​. തുടർന്ന്​ ഉപമുഖ്യമന്ത്രി സ്ഥാനത്ത്​ നിന്നും പാർട്ടി അധ്യക്ഷ സ്ഥാനത്ത്​ നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin PilotAshok Gehlot
News Summary - Sachin Pilot reaches CM Gehlot’s residence for key CLP meet
Next Story