സചിന് വേണ്ടി ഹാജരാകുന്നത് റോഹ്തഗിയും ഹരീഷ് സാൽവെയും; എല്ലാം ബി.ജെ.പി പ്ലാനിങ്ങെന്ന് വിമർശനം
text_fieldsജയ്പൂർ: എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യരാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിച്ച സചിൻ പൈലറ്റിന് വേണ്ടി ഹാജരാകുന്നത് പ്രമുഖ അഭിഭാഷകരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയും ഹരീഷ് സാൽവെയും. ബി.ജെ.പി ആഭിമുഖ്യമുള്ള ഇരുവരും സചിന് വേണ്ടി വാദിക്കാനെത്തുന്നതോടെ, ബി.ജെ.പി ആസൂത്രണം ചെയ്യുന്ന നാടകമാണ് അരങ്ങേറുന്നതെന്നാണ് വ്യാപക ആരോപണം.
വ്യാഴാഴ്ചയാണ് തന്നെയും 18 എം.എൽ.എമാരെയും അേയാഗ്യരാക്കിയതിനെതിരെ നാടകീയമായി സചിൻ രാജസ്ഥാൻ ഹൈകോടതിയെ സമീപിച്ചത്. കോൺഗ്രസിന് വേണ്ടി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ അഭിഷേക് മനു സിങ്‌വിയാണ് ഹാജരാകുന്നത്. പൈലറ്റ് ബി.ജെ.പിയിൽ ചേരുമെന്നതിെൻറ സൂചനയായാണ് റോഹ്തഗിയെയും സാൽവെയെയും തെരഞ്ഞെടുത്തതെന്നാണ് ആക്ഷേപം.
2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് മുകുൾ റോഹ്തഗി ഇന്ത്യയുടെ അറ്റോർണി ജനറലായി നിയമിതനായത്. സാൽവെയും ബി.ജെ.പി സർക്കാരിന് വേണ്ടി വിവിധ കേസുകളിൽ വക്കാലത്തെടുത്തിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് ഗുജറാത്ത് ഹൈകോടതി അയോഗ്യനാക്കിയ ബി.ജെ.പി നേതാവ് ഭൂപേന്ദ്രസിങ് ചുദാസാമക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് സാൽവേ ആയിരുന്നു. കടുത്ത സംഘ്പരിവാർ നയം പുലർത്തുന്ന റിപ്പബ്ലിക് ടി.വിയിലെ അർണബ് ഗോസ്വാമിക്ക് വേണ്ടി വാദിക്കാനെത്തിയതും ഇദ്ദേഹമാണ്.
ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സചിൻ പൈലറ്റിനും അനുയായികളായ 18 എം.എൽ.എമാർക്കും അയോഗ്യത നോട്ടീസ് അയച്ചതായി സ്പീക്കർ സി.പി. ജോഷി അറിയിച്ചിരുന്നു. നോട്ടീസിന് നിയമസാധുതയില്ലെന്നും അശോക് ഗെഹ്േലാട്ട് സർക്കാറിെൻറ താൽപര്യം മാത്രമാണ് നോട്ടീസിലെന്നും ചൂണ്ടിക്കാട്ടിയാണ് പൈലറ്റ് കോടതിയെ സമീപിച്ചത്.
തനിക്കും മറ്റു 18 എം.എൽ.എമാർക്കും നോട്ടീസ് നൽകിയത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനോട് അന്വേഷിച്ചതായും വിവരമുണ്ട്. ഗെഹ്ലോട്ട് സർക്കാരിെൻറ നിർദേശപ്രകാരം രണ്ടാം നിയമസഭ കക്ഷി യോഗത്തിലും പെങ്കടുക്കാത്തതിനെ തുടർന്ന് സ്പീക്കർ പൈലറ്റിനും സഹ എം.എൽ.എമാർക്കും അയോഗ്യത നോട്ടീസ് അയക്കുകയായിരുന്നു.
യോഗത്തിൽ പെങ്കടുക്കാത്തതും സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നതും ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും പൈലറ്റിനെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ പൈലറ്റിെൻറ അടുത്ത നീക്കം വ്യക്തമല്ല. അേദ്ദഹം ബി.ജെ.പിയിൽ ചേരില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിനിടെയാണ് മുകുൾ റോഹ്തഗിയെയും ഹരീഷ് സാൽവെയെയും അഭിഭാഷകരായി തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


