ഇനിയും കാത്തുനിൽക്കാനാവില്ല; രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് അനുയായികൾ
text_fieldsജയ്പൂർ: രാജസ്ഥാനിലെ നേതൃമാറ്റത്തിന് ഇനിയും ക്ഷമിച്ചു നിൽക്കാനില്ലെന്ന സൂചനയുമായി സച്ചിൻ പൈലറ്റിന്റെ അനുയായികൾ. സച്ചിൻ പൈലറ്റ് ഉള്ളത്കൊണ്ട് മാത്രമാണ് രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയതെന്ന് മുതിർന്ന നേതാവ് വ്യക്തമാക്കി. സച്ചിനുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണിദ്ദേഹം. പാർട്ടിക്ക് വേണ്ടി സച്ചിൻ പൈലറ്റ് നന്നായി പണിയെടുത്തു. തീർച്ചയായും അതിന് അദ്ദേഹത്തിന് പ്രതിഫലം ലഭിക്കണം. ഇനിയും കാത്തുനിൽക്കാനാവില്ല. പാർട്ടി നേതൃത്വം ഉടൻ തീരുമാനമെടുക്കണം. സച്ചിന് സ്ഥാനമാനങ്ങൾ നൽകുന്നതിൽ ഒട്ടും അമാന്തം പാടില്ല- മന്ത്രി ഹേമറാം ചൗധരി ആവശ്യപ്പെട്ടു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാർട്ടിയിൽ കലാപമുണ്ടാക്കിയവർക്കെതിരെ നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മൂന്നാഴ്ച മുമ്പ് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടിരുന്നു. പൊതുപരിപാടിക്കിടെ വേദി പങ്കിടവെ, അശോക് ഗെഹ്ലോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുക്തകണ്ഠം പ്രശംസിച്ചുവെച്ചും കോൺഗ്രസിനെക്കാൾ ഗെഹ്ലോട്ടിന് പഥ്യം ബി.ജെ.പിയാണെന്നും സച്ചിൻ വിമർശിച്ചിരുന്നു. എന്നാൽ മഹാത്മാഗാന്ധിയുടെ രാജ്യത്തിന്റെ തലവൻ എന്നതിൽ നിന്നാണ് പ്രധാനമന്ത്രിയുടെ അന്തർദേശീയ പദവി ഉണ്ടായതെന്നും ഈ പ്രസ്താവന വസ്തുത പരമാണെന്നും എന്നാൽ പ്രധാനമന്ത്രി സ്തുതിയല്ലെന്നുമായിരുന്നു ഗെഹ്ലോട്ടിന്റെ മറുപടി.
Sachin pilot for chief minister, says his team, asking congress to act now
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

