Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരും –സച്ചിൻ പൈലറ്റ്

text_fields
bookmark_border
Sachin-Pilot
cancel

ജ​യ്​​പൂ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ​സ്​​ഥാ​ൻ നി​യ​മ​സ​ഭ പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ ന്ന്​ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ്. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ രാ​ജ​സ്​​ഥാ​ൻ നി​യ​മ​സ​ഭ സ​മ്മേ​ള​ന ം ആ​രം​ഭി​ക്കു​ക.
നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം.

നി​യ​മം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ കേ​​ന്ദ്ര​സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​ത്. വി​യോ​ജി​ക്കാ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യും ദേ​ശ​വി​രു​ദ്ധ​ർ എ​ന്ന്​ ആ​ക്ഷേ​പി​ക്കു​ക​യു​മാ​ണ്​ ചെ​യ്യു​ന്ന​ത്. ച​ർ​ച്ച​ക​ൾ ഇ​ല്ലാ​താ​യാ​ൽ ജ​നാ​ധി​പ​ത്യം ദു​ർ​ബ​ല​മാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇൗ ​മാ​സം 28ന്​ ​ന​ട​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ റാ​ലി​ക്ക്​ മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ സ​ച്ചി​ൻ പൈ​ല​റ്റ്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​​െൻറ പേ​രി​ൽ നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
TAGS:rajasthan CAA Sachin Pilot malayalam news 
News Summary - Sachin Pilot on CAA-India News
Next Story