ന്യൂഡല്‍ഹി: പകലും രാവും പാര്‍ലമെൻറ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കുത്തിയിരുന്ന രാജ്യസഭാംഗങ്ങളെ കാണാന്‍ ചൊവ്വാഴ്ച രാവിലെ ചായയുമാെയത്തിയ ഉപാധ്യക്ഷന്‍ ഹരിവന്ഷ് നാരായണ്‍ സിങ്ങിനെ സ്വീകരിക്കാന്‍ എം.പിമാര്‍ തയാറായില്ല. കര്‍ഷക വിരുദ്ധെൻറ ചായ ഡിപ്ലോമസി എന്നുപറഞ്ഞ് ഉപാധ്യക്ഷനെ പരിഹസിച്ച അംഗങ്ങള്‍ ചായ വാങ്ങാതെ മടക്കിയയച്ചു. അപ്രതീക്ഷിത തിരിച്ചടിയുടെ ജാള്യതയിലായ ഹരിവന്‍ഷിനെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഏതാനും ദിവസം മുമ്പ് തന്നെ ആക്രമിച്ചവരും അവഹേളിച്ചവരും ധര്ണയിലിരുന്നപ്പോള് അവര്‍ക്ക് ചായ കൊടുത്ത ഹരിവന്ഷ്ജി വലിയ മനസ്സിനാല്‍ അനുഗൃഹീതനാണെന്ന് മോദി കുറിച്ചു. ചായയുമാെയത്തി എം.പിമാര്‍ക്ക് മുന്നില്‍ നാണംകെട്ടതോടെ ഉപാധ്യക്ഷന്‍ തന്ത്രം മാറ്റി. തനിക്കെതിരെ പാര്‍ലമെൻറില്‍ പ്രതിപക്ഷം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം ഒരു ദിവസത്തെ ഉപവാസ സമരം പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാജ്യസഭയില്‍ കര്‍ഷക ബില്ലുകള്‍ വോട്ടിനിടാതിരുന്ന ഉപാധ്യക്ഷന്‍ ചായയുമായി വന്ന് പ്രതിപക്ഷ പ്രതിഷേധത്തിെൻറ ഗൗരവം കുറക്കാന്‍ നോക്കിയതും സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണെന്ന തരത്തിലായിരുന്നു ചൊവ്വാഴ്ച രാവിലെ ഗാന്ധി പ്രതിമക്ക് മുന്നിലെ പ്രകടനം. അതേസമയം, എം.പിമാരില്‍നിന്ന് ഭിന്നമായി ഉപാധ്യക്ഷന്‍ ചായയുമായി വന്നതിനെ അഭിനന്ദിച്ച ഗുലാം നബി വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും ഒരു കുടുംബംപോലെ നാം പ്രവര്‍ത്തിക്കണമെന്നാണ് പ്രതികരിച്ചത്.