ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേസിൽ വാദം കേൾക്കുക ഏഴ് ചോദ്യങ്ങളിലെന്ന് സുപ്രീം കോടതി. ഒമ്പതംഗ ബെഞ്ച് പുനഃപരിശോധന ഹരജികളിൽ വാദം കേൾക്കില്ലെന്നും കോടതി വ്യക്തമാക്കി. നവംബർ 14ന് പുനഃപരിശ ോധന ഹരജികളിലെ വിധിക്കിടെ സുപ്രീംകോടതി ഉന്നയിച്ച നിയമപ്രശ്നങ്ങളിലാണ് ബെഞ്ചിെൻറ പരിശോധന.
മതപരമായ ആചാരങ്ങളിൽ കോടതിക്ക് ഇടപ്പെടാമോ എന്നതാണ് സുപ്രീംകോടതി പരിഗണിക്കുന്ന പ്രധാന പ്രശ്നം. കേസിൽ കേന്ദ്രസർക്കാറിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരായിട്ടുണ്ട്. ചോദ്യങ്ങൾ പുനഃക്രമീകരിക്കണമെന്ന് തുഷാർ മേത്ത ആവശ്യപ്പെട്ടു. വിശാലബെഞ്ചിെൻറ പരിഗണനാ വിഷയങ്ങൾ കൃത്യപ്പെടുത്തണമെന്ന് മനുഅഭിഷേക് സിങ്വിയും കോടതിയിൽ വാദിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ, എൽ. നാഗേശ്വര റാവു, മോഹൻ എം. ശാന്തന ഗൗഡർ, എസ്. അബ്ദുൽ നസീർ, ആർ. സുഭാഷ് റെഡ്ഢി, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റ് അംഗങ്ങൾ.