Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദക്ഷിണേന്ത്യയിലെ...

ദക്ഷിണേന്ത്യയിലെ അയോധ്യയാണ്​ ശബരിമലയെന്ന്​ വി.എച്ച്​.പി

text_fields
bookmark_border
ദക്ഷിണേന്ത്യയിലെ അയോധ്യയാണ്​ ശബരിമലയെന്ന്​ വി.എച്ച്​.പി
cancel

ന്യൂഡൽഹി: ശബരിമലയിലെ സംഭവങ്ങളെ ബാബറി മസ്​ജിദ്​ തകർത്തതുമായി താരത്മ്യം ചെയ്​ത്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്​താവന പുറത്ത്​ വന്നതിന്​ പിന്നാലെ ഇതിന്​ മറുപടിയുമായി വി.എച്ച്​.പി. സംഘടനയുടെ വക്​താവ്​ വിനോദ്​ ബൻസാലാണ്​ ശബരിമല വിഷയത്തിൽ പ്രതികരണം നടത്തിയത്​. ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്നായിരുന്നു ബൻസാലി​​​െൻറ പ്രസ്​താവന.

സീതാറാം യെച്ചൂരി ശബരിമലയെ അയോധ്യയുമായി താരത്മ്യം ചെയ്​തത്​ നല്ലതാണ്​. ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണ്​- എ.എൻ.​െഎക്ക്​ നൽകിയ അഭിമുഖത്തിൽ വിനോദ്​ ബൻസാൽ പറഞ്ഞു. ശബരിമലയിലെ പരിശുദ്ധിയും സമാധാനവും സി.പി.​എം തകർത്തു. കേരളത്തിലെ കന്യാസ്​ത്രീകളുടെ പ്രശ്​നങ്ങൾ സി.പി.എം അവഗണിക്കുകയാണ്​. ദേവസ്വം ബോർഡിൽ അഹിന്ദുകൾക്ക്​ നിയമനം നടത്താനുള്ള ശ്രമങ്ങളും കേരള സർക്കാർ നടത്തി. ശബരിമല വിഷയത്തിൽ സി.പി.എമ്മിനെതിരെ നടത്തുന്ന സമരങ്ങളെ അഭിനന്ദിക്കുന്നുവെന്ന്​ ബൻസാൽ പറഞ്ഞു.

ശനിയാഴ്​ച ശബരിമലയിൽ നടന്ന സമരങ്ങൾ ബാബറി മസ്​ജിദ്​ ധ്വംസനത്തിന്​ സമാനമാണെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHPwomen entrymalayalam newsSabarimala News
News Summary - Sabarimala temple is South India's Ayodhya-India news
Next Story