Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമല വിഷയം ​അയോധ്യ...

ശബരിമല വിഷയം ​അയോധ്യ പോലെയെന്ന്​ വി.എച്ച്​.പി

text_fields
bookmark_border
ശബരിമല വിഷയം ​അയോധ്യ പോലെയെന്ന്​ വി.എച്ച്​.പി
cancel

പ്രയാഗ്​രാജ്​: കേരളത്തിലെ ശബരിമല വിഷയം ഹിന്ദു സംസ്​കാരത്തിനെതിരായ ആസൂത്രിത നടപടിയെന്ന്​ വിശ്വഹിന്ദു പരിഷത്ത്​. ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിന്​ സമാനമായ അവസ്ഥയാണ്​ ശബരിമല ക്ഷേത്രത്തിനുള്ളത്​. ഹിന്ദ​ുത്വത്തിനെതിരായ കടന്നുകയറ്റമാണതെന്നും വി.എച്ച്​.പി നേതാക്കൾ ആരോപിച്ചു.

ക്ഷേത്രത്തിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള സംസ്ഥാനത്തെ ഇടത്​ സർക്കാറി​​​​െൻറ നീക്കത്തിനെതിരെ മുന്നോട്ടുവന്ന ഹിന്ദ​ു സംഘടനകൾക്ക്​ പൂർണ പിന്തുണ നൽകുമെന്നും വി.എച്ച്​.പി അറിയിച്ചു. കുംഭമേള വേദിയിൽ വി.എച്ച്​.പി നടത്തിയ ധർമ്​ സൻസദ്​ എന്ന യോഗത്തിലാണ്​ ശബരിമല വിഷയത്തെ കുറിച്ച്​ നേതാക്കൾ തുറന്നടിച്ചത്​.

അ​േയാധ്യയിൽ രാമക്ഷേത്രം പണിയാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്ന്​ യോഗത്തിൽ ആർ.എസ്​.എസ്​ നേതാക്കൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHPsabarimala templeAyodhya issue
News Summary - Sabarimala temple issue is like Ayodhya- India news
Next Story