Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ​ബ​രി​മ​ല യു​വ​തീ...

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി: നൂറ്റാണ്ടുകളായി തുടരുന്ന ആചാരം തെറ്റാണെന്ന് എങ്ങനെ കോടതി വിധിക്കും​​?

text_fields
bookmark_border
ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി: നൂറ്റാണ്ടുകളായി തുടരുന്ന ആചാരം തെറ്റാണെന്ന് എങ്ങനെ കോടതി വിധിക്കും​​?
cancel

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന വി​ശ്വാ​സി​സ​മൂ​ഹം നൂ​റ്റാ​ണ്ടു​കാ​ല​മാ​യി പി​ന്തു​ട​രു​ന്ന ആ​ചാ​രം തെ​റ്റാ​ണെ​ന്ന് വി​ധി​ക്കാ​ൻ കോ​ട​തി​ക്ക് എ​ങ്ങ​നെ ക​ഴി​യു​മെ​ന്ന് ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്.

യു​വ​തീ പ്ര​വേ​ശ​ന വി​ല​ക്ക് തു​ട​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ വി​ല​ക്ക് റ​ദ്ദാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന് ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റി​സ് എം.​എം. സു​ന്ദ​രേ​ശ് ആ​രാ​ഞ്ഞു. മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ൾ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ മാ​റ്റാ​ൻ പ​റ്റു​ന്ന​ത​ല്ലെ​ന്ന് ജ​സ്റ്റി​സ് ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി നി​രീ​ക്ഷി​ച്ചു.

യു​വ​തി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്കി​നെ പി​ന്തു​ണ​ച്ച് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ അ​ഭി​ഷേ​ക് മ​നു സി​ങ്‌​വി വാ​ദം തു​ട​ർ​ന്ന​പ്പോ​ഴാ​ണ് ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ നി​രീ​ക്ഷ​ണം ഉ​ണ്ടാ​യ​ത്. അ​വി​ശ്വാ​സി​ക​ളു​ടെ ഹ​ര​ജി​യി​ലാ​ണ് ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ധി ഉ​ണ്ടാ​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​സ്റ്റി​സ് നാ​ഗ​ര​ത്ന, സാ​മൂ​ഹി​ക ക്ഷേ​മ​ത്തി​ന്‍റെ​യോ പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ​യോ പേ​രി​ല്‍ മ​ത​ത്തി​ന്‍റെ അ​ന്ത​സ്സ​ത്ത നി​രാ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​ന​യു​ടെ 25(2) (ബി) ​വ​കു​പ്പും 26(ബി) ​വ​കു​പ്പും വ്യാ​ഖ്യാ​നി​ക്കു​മ്പോ​ൾ പ​ര​സ്പ​ര സ​ന്തു​ല​നം വേ​ണം. 25ാം വ​കു​പ്പ് ഓ​രോ വ്യ​ക്തി​ക്കും മ​ത​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​മ്പോ​ൾ, 26ാം വ​കു​പ്പ് മ​ത​കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ അ​ത​ത് മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണെ​ന്നും സി​ങ്‌​വി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ ആ​യി​ര​ത്തി​ല​ധി​കം അ​യ്യ​പ്പ ക്ഷേ​ത്ര​ങ്ങ​ളി​ൽ ശ​ബ​രി​മ​ല​യി​ല്‍ മാ​ത്ര​മാ​ണ് യു​വ​തീ പ്ര​വേ​ശ​ന വി​ല​ക്ക് ഉ​ള്ള​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ഭി​ഭാ​ഷ​ക​ൻ ശ​ബ​രി​മ​ല​യി​ലെ അ​യ്യ​പ്പ​ന്‍ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​ണെ​ന്നും, നി​ല​വി​ലെ ആ​ചാ​ര​ങ്ങ​ളി​ല്‍ ജു​ഡീ​ഷ്യ​ല്‍ ഇ​ട​പെ​ട​ൽ പാ​ടി​ല്ലെ​ന്നും വാ​ദി​ച്ചു. ഏ​ത് ആ​ചാ​ര​മാ​ണ് അ​നി​വാ​ര്യ​മെ​ന്നും ഏ​തൊ​ക്കെ ആ​ചാ​ര​ങ്ങ​ൾ അ​നി​വാ​ര്യ​മ​ല്ലെ​ന്നും കോ​ട​തി തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's entrySabarimalaKeralaSupreme Court
News Summary - Supreme Court on Sabarimala women's entry issue: How can the court rule that a centuries-old practice is wrong?
Next Story