ശബരിമല ഹരജികൾ: അപൂർവം, രജിസ്ട്രാർക്ക് മുന്നിലെ മുക്കാൽ മണിക്കൂർ
text_fieldsന്യൂഡൽഹി: അടച്ചിട്ട കോടതിമുറിയിൽ എടുത്ത തീരുമാനത്തിെൻറ ഉത്തരവും കാത്ത് മാധ്യമ പ്രവർത്തകരും അഭിഭാഷകരും മാത്രമല്ല, കക്ഷികൾ പോലും രജിസ്ട്രാർക്കു മുന്നിൽ കാത്തുകെട്ടിക്കിടന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിൽ അപൂർവം.
രജിസ്ട്രാറുടെ ഒാഫിസിൽനിന്ന് വിധിയറിയാൻ എല്ലാ അടവും പയറ്റിയ സകല മലയാളികളെയും മറികടന്ന് നിരഞ്ജൻ എന്ന തമിഴ് മാധ്യമപ്രവർത്തകനാണ് മുക്കാൽ മണിക്കൂർ നീണ്ട പിരിമുറുക്കത്തിന് അറുതിവരുത്തി സുപ്രീംകോടതി മുറ്റത്തേക്ക് ഒാടിവന്ന് വിധി വിളിച്ചുപറഞ്ഞത്.
അടച്ചിട്ട ചേംബറിലിരുന്ന അഞ്ചംഗ ബെഞ്ച് ഉടൻതന്നെ പിരിഞ്ഞതോടെയാണ് പിരിമുറുക്കം കൂടിയത്. ശബരിമല പുനഃപരിശോധന ഹരജികൾ തള്ളിയതുകൊണ്ടാണ് അത്രയുംപെെട്ടന്ന് അഞ്ചംഗ ബെഞ്ച് പിരിഞ്ഞതെന്ന വാദം ചിലർ നിരത്തിയപ്പോൾ അതല്ല തുറന്ന കോടതിയിലേക്ക് മാറ്റിയതുകൊണ്ടാണ് എളുപ്പം പിരിഞ്ഞതെന്നായി മറ്റു ചിലർ.ചീഫ് ജസ്റ്റിസ് േകാടതി വിട്ടതോടെ എല്ലാവരും സുപ്രീംകോടതി രജിസ്ട്രാറുടെ മുറിക്ക് മുന്നിലേക്കോടി.
ഇതിനകം പല മാധ്യമപ്രവർത്തകരും ഉത്തരവ് കമ്പ്യൂട്ടറിൽ അടിക്കുന്നിടത്ത് കയറിപ്പറ്റിയിരുന്നുവെങ്കിലും തിരക്കേറിയതോടെ എല്ലാവരെയും ഒാഫിസിന് പുറത്താക്കി. 10 മിനിറ്റ് കൊണ്ട് വിധി തരാമെന്ന് പറയുേമ്പാൾ മൂന്നര മണിയായിരുന്നു. രജിസ്ട്രാറുടെ പ്രൈവറ്റ് െസക്രട്ടറി വിധിയുടെ പകർപ്പ് കൊണ്ടുവരുന്നത് കാത്തുനിന്നവർക്കിടയിലാണ് ആ വിധി അടിക്കുന്നത് കണ്ട് പകർത്തിയെഴുതി വന്ന തമിഴ് മാധ്യമപ്രവർത്തകൻ നിരഞ്ജൻ കേരളം ഉറ്റുനോക്കിയ ശബരിമല വിധി പ്രഖ്യാപനം നടത്തിയത്.
ജനുവരി 22ന് ഹരജികൾ തുറന്ന കോടതിയിൽ പരിഗണിക്കുമെന്നും അതുവരെ സ്റ്റേ ഇല്ലെന്നും എല്ലാവരും അറിയുേമ്പാഴേക്കും വിധി സ്റ്റേ ചെയ്തുവെന്ന് ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും പലരും പറഞ്ഞുകഴിഞ്ഞിരുന്നു. ഒടുവിൽ വിധിപ്രസ്താവം രജിസ്ട്രാർതന്നെ പുറത്തുവിടേണ്ടിവന്നു എല്ലാ ആശയക്കുഴപ്പങ്ങളും അവസാനിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
