Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ​ബ​രി​മ​ല സ​മ​രം:...

ശ​ബ​രി​മ​ല സ​മ​രം: ദേശീയ നേതൃത്വം ഒപ്പമുണ്ടെന്ന്​ അമിത്​ ഷാ

text_fields
bookmark_border
ശ​ബ​രി​മ​ല സ​മ​രം: ദേശീയ നേതൃത്വം ഒപ്പമുണ്ടെന്ന്​ അമിത്​ ഷാ
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ​മ​ര​ത്തി​ൽ കേ​ന്ദ്ര നേ​തൃ​ത്വം സം​സ്ഥാ​ന​ത്തെ പാ​ർ​ട്ടി​െ​ക്കാ​പ്പ​മു​ണ്ടെ​ന്ന്​ ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ​ അ​മി​ത്​ ഷാ. ​നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ അ​നൗ​പ​ചാ​രി​ക കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്​. ശ​ക്ത​മാ​യ പ്ര​തി​േരാ​ധം തീ​ർ​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​േ​ത്താ​ട്​ ആ​വ​ശ്യ​പ്പെ​ട്ട അ​മി​ത്​ ഷാ, ​സ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ ഒ​പ്പം നി​ർ​ത്താ​നു​ം നി​ർ​ദേ​ശി​ച്ചു.

എ​സ്.​എ​ൻ.​ഡി.​പി​ക്കൊ​പ്പം എ​ൻ.​എ​സ്.​എ​സി​നെ കൂ​ടി വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണം. ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ​ക​ണ്ട്​ പ്ര​വ​ർ​ത്തി​ക്ക​ണം. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലേ​ക്ക്​ ക​ട​ക്ക​ണം. ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​ണ്ടാ​ക​ണം. മ​േ​ഞ്ച​ശ്വ​ര​ത്തെ കേ​സി​​​െൻറ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം ആ​ലോ​ചി​ച്ച്​ തീ​രു​മാ​നം എ​ടു​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ൻ​റും കെ.​പി.​സി.​സി. നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന ജി. ​രാ​മ​ൻ​നാ​യ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേർ ശ​നി​യാ​ഴ്​​ച അ​മി​ത്​​ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബി.​ജെ.​പി.​യി​ൽ ചേ​ർ​ന്നു.

ഐ.​എ​സ്.​ആ​ർ.​ഒ. മു​ൻ ചെ​യ​ർ​മാ​ൻ ജി. ​മാ​ധ​വ​ൻ നാ​യ​ർ, യു.​ഡി.​എ​ഫ്. സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്ത് വ​നി​ത​ക​മീ​ഷ​ൻ അം​ഗ​മാ​യ ഡോ. ​പ്ര​മീ​ളാ​ദേ​വി, ജെ.​ഡി.​എ​സ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ ക​ര​കു​ളം ദി​വാ​ക​ര​ൻ നാ​യ​ർ, കേ​ര​ള എ​ക്യൂ​മി​നി​ക്ക​ൽ ക്രി​സ്​​റ്റ്യ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യും മ​ല​ങ്ക​ര സ​ഭ പ്ലാ​േ​ൻ​റ​ഷ​ൻ ഡ​യ​റ​ക്​​ട​റു​മാ​യ സി. ​തോ​മ​സ്‌ ജോ​ൺ എ​ന്നി​വ​രാ​ണ് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന മ​റ്റു​ള്ള​വ​ർ. രാ​വി​ലെ 11.30 ഒാ​ടെ അ​മി​ത്​ ഷാ ​ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahsabarimala strikemalayalam newsSabarimala NewsBJPBJP
News Summary - sabarimala strike; Amit shah assures bjp central committee's support to bjp kerala wing -india news
Next Story