ബി.ജെ.പി വിശ്വാസം ദുരുപയോഗം ചെയ്യുന്നു -യെച്ചൂരി
text_fieldsന്യൂഡൽഹി: അയപ്പഭക്തർക്കെതിരെയാണ് സംസ്ഥാനത്ത് സംഘ്പരിവാർ സംഘടനകൾ ഹർത്താൽ നടത്തിയതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ബി.ജെ.പി ശബരിമല വിഷയത്തെ ഉപയോഗിക്കുന്നതെന്ന് ശനിയാഴ്ച നടത്തിയ ഹര്‍ത്താലിലൂടെ വ്യക്തമായി. വിശ്വാസത്തോടോ വിശ്വാസികളോടോ ആർ.എസ്.എസിനും ബി.ജെ.പിക്കും കടപ്പാടില്ല. എന്നാൽ, രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിശ്വാസത്തെ അവർ ദുരുപയോഗം ചെയ്യുകയാണെന്നും ഡൽഹിയിലെ എ.കെ.ജി ഭവനിൽ നടത്തിയ വാർത്തസമ്മേനത്തിൽ െയച്ചൂരി വ്യക്തമാക്കി.
സമാധാനമായി ദർശനം നടത്താനുള്ള സാഹചര്യമാണ് ഹർത്താൽ വഴി ഇല്ലാതാക്കിയത്. ജനം സർക്കാറിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നെതന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ പിന്തുണക്കുന്നത് എന്തിനെന്ന് പ്രധാനമന്ത്രിയും അമിത് ഷായും വിശദീകരിക്കണമെന്ന് വാർത്തസമ്മേളനത്തിൽ സംസാരിച്ച േപാളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട് ആവശ്യപ്പെട്ടു. ശബരിമല സന്ദർശിക്കാൻ ഏത് സ്ത്രീ വന്നാലും സർക്കാർ അതിന് സൗകര്യം ഒരുക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
