കർണാടകയിൽ ശബരിമല തീർഥാടകർക്ക് അഭയം നൽകി പള്ളി; പൂജ നടത്താനും സൗകര്യമൊരുക്കി
text_fieldsവിരാജ്പേട്ട്: കർണാടകയിൽ ശബരിമല തീർഥാടകർക്ക് അഭയം നൽകി പള്ളി. ആറ് തീർഥാടകർക്കാണ് പള്ളിയിൽ താമസസൗകര്യം ഒരുക്കിയത് . കർണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. എടത്തറ ഗ്രാമത്തിലെ ലിവാഉൽ ഹുദ ജുമ മസ്ജിദാണ് തീർഥാടകർക്ക് താമസ സൗകര്യമൊരുക്കിയത്. ബൈക്കിൽ ശബരിമലയിലെത്തിയ തീർഥാടകർക്ക് വന്യമൃഗങ്ങളുടെ ഭീഷണിമൂലം കാട്ടിലൂടെ യാത്ര ചെയ്യാൻ കഴിയാതെ വന്നതോടെയാണ് പള്ളികമ്മിറ്റി താമസസൗകര്യം ഒരുക്കിയത്.
ബൈക്കിൽ പോകുന്നതിനിടെ പള്ളികണ്ട ശബരിമല തീർഥാടകർ അവിടെ അഭയം തേടുകയായിരുന്നു. തുടർന്ന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഇവർക്ക് വേണ്ട സൗകര്യം ഒരുക്കി നൽകി. തീർഥാടകരായ കമേലഷ് ഗൗരി, ഭീമപ്പ സനാദി, ശിവാനന്ദ നവേദി, ഗംഗാധര ബാദി, സിദ്ദരോദ് സനാദി എന്നിവർക്കാണ് പള്ളികമ്മിറ്റി താമസസൗകര്യമൊരുക്കിയത്. പള്ളിയിൽ നിന്നും രാവിലത്തെ പ്രാർഥനകളും നടത്തിയാണ് ആറംഗ സംഘം മടങ്ങിയത്.
വിശ്വാസികൾക്ക് മതം നോക്കാതെ ഞങ്ങൾ സൗകര്യങ്ങൾ ഒരുക്കി നൽകാറുണ്ട്. രാത്രി ഇവിടെ ആനയുടെ ആക്രമണം കൂടുതലാണ്. ഈ വഴി രാത്രി പോകുന്നുവർക്ക് ആവശ്യമെങ്കിൽ മസ്ജിദിൽ ഇനിയും താമസസൗകര്യമൊരുക്കുമെന്ന് പള്ളികമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

