ശബരിമല തീർഥാടകർക്ക് ഇരുമുടിക്കെട്ട് വിമാനത്തിൽ കൊണ്ടുവരാൻ അനുമതി
text_fieldsവിജയവാഡ: ശബരിമല തീർഥാടകർക്ക് ഇരുമുടിക്കെട്ട് വിമാനത്തിൽ കൊണ്ടുവരാൻ അനുമതി നൽകിയതായി വ്യോമയാന മന്ത്രി കിഞ്ജാരപ്പു റാം മോഹൻ നായിഡു അറിയിച്ചു. കേരളത്തിലേക്ക് പ്രധാനമായും വരുന്ന തീർഥാടകർ ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്ക് ഇരുമുടിക്കെട്ടുമായി വിമാനത്തിൽ കയറാൻ കഴിയുമോ എന്ന കാര്യം സംശയമായിരുന്നു.
എന്നാൽ വിമാനത്തിൽ തീർഥാടകരെന്ന പരിഗണന നൽകിയും പവിത്രമായി കരുതുന്ന ഇരുമുടിക്കെട്ടിന് അർഹിക്കുന്ന പരിഗണന നൽകിയും വിമനത്തിൽ വരാൻ കഴിയുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.
രണ്ട് അറകളുള്ള തുണികൊണ്ടുള്ള സഞ്ചിയാണ് ഇരുമുടിക്കെട്ട്. ഇതിൽ ഒന്നിൽ നെയ്നിറച്ച തേങ്ങ, അരി, ശർക്കര, കർപ്പൂരം തുടങ്ങിയവരയും മറ്റൊരു അറിയിൽ എണ്ണയും ചന്ദനത്തിരികളും മറ്റ് ബന്ധപ്പെട്ട വസ്തുക്കളുമായിരിക്കും. ക്ഷേത്രങ്ങളിൽ വച്ച് ഗുരുസ്വാമിയിൽ നിന്നാണ് കെട്ടുനിറച്ച് തലയിൽ ഇരുമുടി വെക്കുന്നത്. യാത്രയിലുടനീളം ഇത് പവിത്രമായി സൂക്ഷിക്കാറുണ്ട് ഭക്തർ.
ഭക്തരുടെ വികാരം മനസിലാക്കിയും ഇരുമുടിക്കെട്ടിന്റെ പവിത്രത മനസിലാക്കിയും വ്യോമയാന മന്ത്രാലയം ഇരുമുടി വിമനത്തിൽ കൊണ്ടുവരാൻ അനുമതി നൽകുകയായിരുന്നെന്ന് മന്ത്രിപറഞ്ഞു. യാത്രയിലുടനീളം ഇരുമുടിയുടെ പവിത്രത കാത്തുസൂക്ഷിക്കും. എന്നാൽ എല്ലാ സുരക്ഷാസംവിധാനങ്ങളും ഭക്തർ പാലിക്കേണ്ടതുണ്ട്.
തീരുമാനം ഇന്നലെ മുതൽ നടപ്പായതായും ജനുവരി 20 വരെ ഇത് പ്രബല്യത്തിലുണ്ടായിരിക്കുമെന്നും മന്ത്രി എക്സിൽ കുറിച്ചു. ഒപ്പം രാജ്യത്തെ ഭക്തരുടെ വികാരം കാത്തുസൂക്ഷിക്കുന്തിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

