ശബരിമല: ഒമ്പതംഗ ബെഞ്ച് 13 മുതൽ വാദം കേൾക്കും
text_fieldsന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളിൽ ഈ മാ സം 13 മുതൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭര ണഘടന ബെഞ്ച് വാദം കേൾക്കും. ബെഞ്ചിലെ മറ്റ് അംഗങ്ങൾ ആരൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല.
കേസിൽ സ്വന്തം വാദവുമായി ബന്ധപ്പെട്ട നാലു സെറ്റ് രേഖകൾ കക്ഷികൾ ഹാജരാക്കണമെന്ന് സുപ്രീംകോടതി രജിസ്ട്രി നേരത്തേ നിർദേശിച്ചിരുന്നു. ഏഴു പ്രധാന ചോദ്യങ്ങളാണ് പുനഃപരിശോധന ഹരജികൾ പരിഗണിച്ച അഞ്ചംഗ ബെഞ്ച് വിപുല ബെഞ്ചിന് വിട്ടത്. മതസ്വാതന്ത്ര്യം, തുല്യത എന്നിവ വ്യക്തമാക്കുന്ന ഭരണഘടന അനുച്ഛേദങ്ങൾ തമ്മിലെ പാരസ്പര്യം അടക്കമുള്ള വിഷയങ്ങളാണ് പരിഗണനക്ക് വരുന്നത്.
വിപുല ബെഞ്ചിെൻറ തീരുമാനം വന്ന ശേഷം യുവതീപ്രവേശനത്തിന് സംരക്ഷണം തേടുന്ന ഹരജികൾ പരിഗണിക്കാമെന്നാണ് കോടതി നിലപാട്.
