Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമല: റിട്ട്​ ഹരജികൾ...

ശബരിമല: റിട്ട്​ ഹരജികൾ ഫെബ്രുവരി എട്ടിന്​ പരിഗണിച്ചേക്കും

text_fields
bookmark_border
ശബരിമല: റിട്ട്​ ഹരജികൾ ഫെബ്രുവരി എട്ടിന്​ പരിഗണിച്ചേക്കും
cancel

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ വി​ധി​ക്കെ​തി​ രാ​യി സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ര​ജി​ക​ളും സ​ർ​ക്കാ​റി​​​​െൻറ പ​രാ​തി​ക​ളും ഫെ​ബ്രു​വ​രി എ​ട്ടി​ന്​ സു​പ്ര ീം​കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും. സു​പ്രീം​കോ​ട​തി​യു​ടെ വെ​ബ്സൈ​റ്റി​ൽ ഫെ​ബ്രു​വ​രി എ​ട്ട്​​ താ​ൽ​ക്കാ ​ലി​ക തീ​യ​തി​യാ​യി കാ​ണി​ച്ചി​ട്ടു​ണ്ട്​. പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ൾ​ക്കു ശേ​ഷ​മേ റി​ട്ട് ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കൂ​വെ​ന്ന് ചീ​ഫ് ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി നേ​ര​േ​ത്ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തി​നാ​ൽ, ഫെ​ബ്രു​വ​രി എ​ട്ടി​ന്​ മു​മ്പാ​യി അ​​മ്പ​തോ​ളം വ​രു​ന്ന പു​നഃ​പ​രി​േ​ശാ​ധ​ന ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ച്ചേ​ക്കും. ജ​നു​വ​രി 22ന് ​പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ൾ കേ​ൾ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും വി​ധി പ്ര​സ്​​താ​വി​ച്ച ഭ​ര​ണ​ഘ​ട​ന​ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്​​റ്റി​സ്​ ഇ​ന്ദു മ​ൽ​ഹോ​ത്ര അ​വ​ധി​യി​ലാ​യ​തി​നാ​ൽ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

ദേ​ശീ​യ അ​യ്യ​പ്പ ഭ​ക്ത അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ശൈ​ല​ജ വി​ജ​യ​ൻ, വി.​എ​ച്ച്.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​സ്.​ജെ.​ആ​ർ. കു​മാ​ർ, അ​ഭി​ഭാ​ഷ​ക​ൻ ജി. ​വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് റി​ട്ട് ഹ​ര​ജി​ക​ൾ ന​ൽ​കി​യ​ത്. വി​ധി ന​ട​പ്പാ​ക്കാ​ന്‍ സാ​വ​കാ​ശം തേ​ടി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് ന​ല്‍കി​യ ഹ​ര​ജി എ​ന്ന് പ​രി​ഗ​ണി​ക്കു​മെ​ന്നും ​സു​പ്രീ​ം​േ​കാ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresskerala policekerala newscpm vs bjpmalayalam newsSabarimala NewsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - sabarimala - kerala news
Next Story