Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു യുവതിയെയും...

ഒരു യുവതിയെയും ശബരിമലയിൽ കയറ്റില്ല - എ.കെ ബാലൻ

text_fields
bookmark_border
ഒരു യുവതിയെയും ശബരിമലയിൽ കയറ്റില്ല - എ.കെ ബാലൻ
cancel

തിരുവനന്തപുരം: ഭൂമാത ബ്രിഗേഡ്​ നേതാവ്​ തൃപ്​തി ദേശായി ഉൾപ്പെടെ ഒരു യുവതിയെയും ശബരിമലയിൽ കയറ്റിലെന്ന്​ മന്ത് രി എ.കെ ബാലൻ. കേരളത്തിലുള്ള ഭക്തരായ സ്​ത്രീകൾ ശബരിമലയിൽ പോകില്ല. ശബരിമലയിൽ സമാധാനം ഉറപ്പുവരുത്തും. ക്രമസമാധാന ം തകർക്കാനുള്ള ഗൂഢാലോചന അന്വേഷിക്കും. വിധിയിൽ വ്യക്തത വരുത്താൻ സർക്കാർ കോടതിയെ സമീപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൃപ്​തി ദേശായിയുടെ സംഘത്തിനൊപ്പം എത്തിയ ബിന്ദു അമ്മിണിക്ക്​ നേരെ നടന്ന അക്രമം അന്വേഷിക്കും. ബിന്ദുവിന്​ നേരെ നടന്നത്​ മനുഷ്യാവകാശ ലംഘനമാണെന്നും എ.കെ ബാലൻ പറഞ്ഞു.

തൃപ്തി ദേശായിയുടെ വരവിനുപിന്നില്‍ ഗൂഢാലോചനയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ബി.ജെ.പി -ആർ.എസ്​.എസ്​ സ്വാധീനമുള്ള പൂനെയിൽ നിന്നും വന്ന ​തൃപ്​തിയുടെ യാത്രക്ക്​ പിന്നിൽ കൃത്യമായ തിരക്കഥയും അജന്‍ണ്ടയും പ്രത്യേകസംവിധാനവുമു​ണ്ട്​.
ശബരിമല തീര്‍ഥാടനത്തെ അലങ്കോലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കടകംപള്ളി ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsak balanSabarimala NewsSabarimala women ientry
News Summary - Sabarimala - Govt. not allowed to enter women in Sabarimala - AK Balan - Kerala news
Next Story