ശബരിമല: വാദം ഒരുമാസം നീളും
text_fieldsന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധിന്യായ പ്രകാരം സുപ്രീംകോട തി രൂപവത്കരിച്ച ഒമ്പതംഗ ബെഞ്ചിനുമുമ്പാകെ ഇരുപക്ഷത്തിനും 10 ദിവസത്തെ വാദത്തിന് മിക്കവാറും ധാരണ. തുടർന്ന് മറുപടിക്ക് ഒാരോ ദിവസം. കേന്ദ്രസർക്കാർ വാദം എത്ര ദിവസമെന്ന് തീരുമാനമായില്ല. അതുകൂടി കൂട്ടിയാൽ ഒരുമാസം നീളുന്ന വാദമാണ് നടക്കുകയെന്നാണ് സൂചന.
ഭരണഘടന ബെഞ്ചിെൻറ പരിഗണനാ വിഷയങ്ങൾ തയാറാക്കാൻ ചേർന്ന മുതിർന്ന അഭിഭാഷകരുടെ യോഗമാണ് ഇക്കാര്യങ്ങൾ ചർച്ചചെയ്തത്. പുനഃപരിശോധന ബെഞ്ച് വിശാല ബെഞ്ചിെൻറ പരിഗണനക്കു വിട്ട ഏഴു വിഷയങ്ങളിൽ വരുത്തേണ്ട മാറ്റം അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് അറിയിക്കാനാണ് സുപ്രീംകോടതി ഇത്തരമൊരു സമിതി രൂപവത്കരിക്കാൻ നിർദേശിച്ചത്.
പരിഗണനാ വിഷയങ്ങൾക്ക് അന്തിമരൂപം നൽകാൻ മുതിർന്ന അഭിഭാഷകൻ വി. ഗിരിയെ യോഗം ചുമതലപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
