Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമല:...

ശബരിമല: മതാനുഷ്​ഠാനങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന്​ കേ​ന്ദ്രം

text_fields
bookmark_border
ശബരിമല: മതാനുഷ്​ഠാനങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന്​ കേ​ന്ദ്രം
cancel

ന്യൂ​ഡ​ൽ​ഹി: മ​താ​നു​ഷ്​​ഠാ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നാ​വി​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കേ ാ​ട​തി​യി​ൽ. ഇൗ ​വാ​ദ​ത്തോ​ടെ ശ​ബ​രി​മ​ല കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​മ്പ​തം​ഗ ബെ​ഞ്ചി​നു​ വി​ട്ട ഏ​ഴു​ വി​ഷ​യ​ങ്ങ​ളി​ൽ വാ​ദം തു​ട​ങ്ങി. മ​താ​നു​ഷ്​​ഠാ​ന​ത്തി​​െൻറ ഭാ​ഗ​മ​ല്ലാ​ത്ത ഭ​ര​ണ​പ​ര​വും സാ​മ്പ​ത്തി​ക​ വും രാ​ഷ്​​​ട്രീ​യ​വു​മാ​യ ‘മ​തേ​ത​ര’ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം നി​യ​ന്ത്രി​ക്കാ​മെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത പ​റ​ഞ്ഞു. മ​തം ധാ​ർ​മി​ക​മാ​യ പെ​രു​മാ​റ്റ ച​ട്ടം മാ​ത്ര​മാ​കി​ല്ല മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്​​ഠാ​ന​ങ്ങ​ളും ച​ട​ങ്ങു​ക​ളും ആ​രാ​ധ​നാ രീ​തി​ക​ളും മ​ത​ത്തി​​െൻറ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി​ട്ടു​ണ്ടാ​കും. ഇ​വ കോ​ട​തി​യാ​ണോ തീ​രു​മാ​നി​ക്കേ​ണ്ട​ത്​? ആ​ദി ശ​ങ്ക​രാ​ചാ​ര്യ​ർ 10 മ​ഠ​ങ്ങ​ളു​ണ്ടാ​ക്കി. പ​ത്തി​നും വ്യ​ത്യ​സ്​​ത പേ​രും തി​ല​ക​വ​ു​മെ​ല്ലാ​മു​ണ്ട്. ശൈ​വ, വൈ​ഷ്​​ണ​വ ധാ​ര​ക​ളു​ണ്ട്. മ​നു​ഷ്യ​ന്​ സ്ര​ഷ്​​ടാ​വി​നോ​ടു​ള്ള ബ​ന്ധ​മാ​ണ്​ മ​ത​മെ​ന്നും ആ ​ബ​ന്ധം എ​ങ്ങ​നെ​യാ​യി​രി​ക്കാ​മെ​ന്ന്​ ആ ​മ​ത​വി​ഭാ​ഗ​ത്തി​ന്​ തീ​രു​മാ​നി​ക്കാ​മെ​ന്നും അ​ല്ലേ പ​റ​യു​ന്ന​തെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ ചോ​ദി​ച്ച​പ്പോ​ൾ ‘അ​തേ’ എ​ന്ന്​ തു​ഷാ​ർ​മേ​ത്ത പ​റ​ഞ്ഞു.

മ​ത വി​ഭാ​ഗ​ങ്ങ​ളു​ടെ ഭൗ​തി​ക​വി​ഷ​യ​ങ്ങ​ളി​ൽ കോ​ട​തി​ക്ക്​ ഇ​ട​പെ​ടാം, മ​ത​ത്തി​ൽ വി​ശ്വ​സി​ക്കാ​നും വി​ശ്വ​സി​ക്കാ​തി​രി​ക്കാ​നും സ്വാ​ത​ന്ത്ര്യ​മു​ണ്ട്​. ശ​ബ​രി​മ​ല കേ​സി​നി​ടെ മു​ൻ ച ീ​ഫ്​ ജ​സ്​​റ്റി​സി​​െൻറ നി​ർ​ദേ​ശ പ്ര​കാ​രം ഉ​ണ്ടാ​ക്കി​യ ഒ​മ്പ​തം​ഗ ​ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച്​ മു​സ്​​ലിം സ്​​ത്രീ​ക​ളു​ടെ പ​ള്ളി പ്ര​വേ​ശം, ബോ​റ സ​മു​ദാ​യ​ക്കാ​രി​ലെ സ്​​ത്രീ ചേ​ലാ ക​ർ​മം, പാ​ഴ്​​സി വി​ഭാ​ഗ​ക്കാ​ര​ല്ലാ​ത്ത​വ​രെ വി​വാ​ഹം ക​ഴി​ച്ച​വ​ർ​ക്ക്​ മ​ത​ച​ട​ങ്ങി​ലെ ബ​ഹി​ഷ്​​ക​ര​ണം തു​ട​ങ്ങി​യ​വ​യെ കൂ​ടി ബാ​ധി​ക്കു​ന്ന ഏ​ഴു​ ഭ​ര​ണ​ഘ​ട​നാ വി​ഷ​യ​ങ്ങ​ളാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നുഛേ​ദം അ​നു​വ​ദി​ക്കു​ന്ന മ​ത സ്വാ​ത​ന്ത്ര്യ​ത്തി​​െൻറ പ​രി​ധി, ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നുഛേ​ദ പ്ര​കാ​രം വ്യ​ക്​​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​വും 26ാം അ​നുഛേ​ദ പ്ര​കാ​രം മ​ത​സ​മൂ​ഹ​ത്തി​നു​ള്ള സ്വാ​ത​ന്ത്ര്യ​വും ത​മ്മി​ലെ പാ​ര​സ്​​പ​ര്യം, ക്ര​മ സ​മാ​ധാ​നം, ധാ​ർ​മി​ക​ത, ആ​രോ​ഗ്യം എ​ന്നി​വ​യി​ല​ല്ലാ​തെ ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ന്നാം ഭാ​ഗ​ത്തി​ലെ മ​റ്റു വ്യ​വ​സ്​​ഥ​ക​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ 26ാം അ​നുഛേ​ദ​ത്തി​ന്​ കീ​ഴി​ൽ വ​രു​ന്ന മ​ത​സ​മൂ​ഹ​ങ്ങ​ൾ​ക്ക്​ ബാ​ധ​ക​മാ​ണോ? തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ഇ​തി​ൽ പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSabarimala Newsreligious customs
News Summary - sabarimala; cannot control religious customs -india news
Next Story