Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതി പ്രവേശനം സ്വാഗതം...

യുവതി പ്രവേശനം സ്വാഗതം ചെയ്​ത്​ ബി.ജെ.പി എം.പി

text_fields
bookmark_border
യുവതി പ്രവേശനം സ്വാഗതം ചെയ്​ത്​ ബി.ജെ.പി എം.പി
cancel

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചും ദ​ർ​ശ​നം ന​ട​ത്തി​യ​ത്​ സ്വാ​ഗ​തം ചെ​യ്​​തും ബി.​ജെ.​പി എം.​പി ഉ​ദി​ത്​ രാ​ജ്. ദ​ലി​ത​നെ​ന്ന നി​ല​യി​ലും ഭ​ര​ണ​ഘ​ട​ന​യി​ൽ വി​ശ്വ​സി​ക്കു​ന്ന വ്യ​ക്തി​യെ​ന്ന നി​ല​യി​ലും ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശം ന​ട​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ ഇ​ട​തു സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കു​ന്ന​താ​യും സ്വ​കാ​ര്യ ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി.

സ്ത്രീ​യു​ടെ ഗ​ര്‍ഭ​പാ​ത്ര​ത്തി​ല്‍നി​ന്നാ​ണ് ഓ​രോ പു​രു​ഷ​നും ജ​ന്മം കൊ​ള്ളു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നോ​ടും യു​വ​തീ പ്ര​വേ​ശ​ത്തെ എ​തി​ർ​ത്ത് തെ​രു​വി​ലി​റ​ങ്ങു​ന്ന കേ​ര​ള ബി.​ജെ.​പി​യോ​ടും യോ​ജി​ക്കാ​നാ​വി​ല്ല. പെ​ണ്ണി​നെ അ​ശു​ദ്ധ​യാ​യി കാ​ണു​ന്ന എ​ല്ലാ ആ​ചാ​ര​ങ്ങ​ളും ലം​ഘി​ക്കേ​ണ്ട​താ​ണ്. സ​തി, സ്​​ത്രീ​ധ​നം തു​ട​ങ്ങി​യ അ​നാ​ചാ​ര​ങ്ങ​ൾ ഇ​ല്ലാ​താ​യ​തു​പോ​ലെ ഇ​തും ഇ​ല്ലാ​താ​വ​ണം -എം.​പി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ​ക​ളു​ടെ ആ​രാ​ധ​ന സ്വാ​ത​ന്ത്ര്യ​ത്തെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ക്ക​ു​ന്ന ആ​ദ്യ ബി.​ജെ.​പി എം.​പി​യാ​ണ്​ ഉ​ദി​ത്​ രാ​ജ്. പാ​ർ​ട്ടി ദേ​ശീ​യ എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​വും പ​ട്ടി​ക​ജാ​തി - വ​ർ​ഗ കോ​ൺ​െ​ഫ​ഡ​റേ​ഷ​​ൻ അ​ഖി​ലേ​ന്ത്യാ ചെ​യ​ർ​മാ​നു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Udit Rajbjp mpmalayalam newsSabarimala News
News Summary - Sabarimala BJP MP Udit Raj -India News
Next Story