Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയി​നൊപ്പം​...

വിജയി​നൊപ്പം​ 'വിഷവൃത്തം'; മടങ്ങിവരുമെന്ന് പ്രതീക്ഷയെന്നും അച്ഛൻ എസ്​.എ. ചന്ദ്രശേഖർ

text_fields
bookmark_border
വിജയി​നൊപ്പം​ വിഷവൃത്തം; മടങ്ങിവരുമെന്ന്   പ്രതീക്ഷയെന്നും അച്ഛൻ എസ്​.എ. ചന്ദ്രശേഖർ
cancel

ചെന്നൈ: തമിഴ്​ നടൻ വിജയിനുചുറ്റും​ വിഷംവമിപ്പിക്കുന്നവരുടെ സംഘമാണെന്ന്​ അച്ഛൻ എസ്​.എ. ചന്ദ്രശേഖർ. മകൻ ത​െൻറ അടുത്തേക്ക്​ മടങ്ങിവരുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.അച്ഛൻ രൂപീകരിച്ച രാഷ്​ട്രീയ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന തമിഴ്​ നടൻ വിജയി​െൻറ പ്രസ്​താവനക്ക്​ പിന്നാലെയാണ്​ അദ്ദേഹത്തി​െൻറ വിശദീകരണം. ത​െൻറ മക​​െൻറ പേരിലുള്ള രാഷ്ട്രീയ പാർട്ടിയുടെ രജിസ്ട്രേഷൻ ആരാധകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പാണെന്നും നല്ല ഉദ്ദേശ്യത്തോടെയാണെന്നും സംവിധായകൻകൂടിയായ ചന്ദ്രശേഖർ പറഞ്ഞു. ചുറ്റുമുള്ളവരിൽ ചിലർ വിജയുടെ പ്രശസ്​തി അവരുടെ സ്വാർഥ നേട്ടങ്ങൾക്ക്​ വിനിയോഗിക്കുകയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

ത​െൻറ അച്ഛൻ ചെയ്യുന്നതെല്ലാം തനിക്ക് എതിരാണെന്ന തോന്നൽ സൃഷ്ടിക്കാൻ അവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയത്തിൽ വിജയിന്​ പിന്തുണയുമായി അമ്മ ശോഭ രംഗത്തെത്തി. തന്നെ തെറ്റിധരിപ്പിച്ചാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയില്‍ ഒപ്പിടീച്ചതെന്നും അവർ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെചൊല്ലി ഏറെനാളായി അച്ഛനും മകനും തമ്മില്‍ പ്രശ്‌നമുണ്ടെന്നും ശോഭ പറയുന്നു. വിജയ്​യുടെ ആരാധകരുടെ സംഘമായ 'രസിഗർ മൻട്രം'1993ൽ താനാണ്​ ആരംഭിച്ചതെന്ന്​ ചന്ദ്രശേഖർ പറഞ്ഞു. പിന്നീട് ഇതൊരു ജനക്ഷേമ സംഘടനയായി പരിണമിക്കുകയും അതിനുശേഷം ജനകീയ പ്രസ്ഥാനം (മക്കൽ അയക്കം) ആയി മാറുകയും ചെയ്തു. പ്രസ്ഥാനത്തിലെ ആരാധകർ ഇതിനകം ജനക്ഷേമം ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ, അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്​ രാഷ്ട്രീയ പാർട്ടിയായി രജിസ്​ട്രേഷൻ ചെയ്​തതാണെന്നും അദ്ദേഹം പറഞ്ഞു.


എന്നാൽ പിതാവ്​ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്​ വിജയ്​ നേരത്തേ പത്ര കുറിപ്പിലൂടെ വ്യക്​തമാക്കിയിരുന്നു. ഫാൻസ്​ അസോസിയേഷനായ 'അഖിലേന്ത്യാ തളപതി വിജയ് മക്കള്‍ ഇയക്കം'​ പാർട്ടിയായി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ വിജയ്​ നൽകിയെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു വിശദീകരണം. എസ്.എ ചന്ദ്രശേഖറി​െൻറ പേര്​ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രസിഡൻറായി പത്മനാഭന്‍, ട്രഷററായി വിജയ്​യുടെ അമ്മ ശോഭ എന്നിവരുടെ പേരുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയത്​. തന്‍റെ അച്ഛന്‍ തുടങ്ങിയത് കൊണ്ട് ആ പാര്‍ട്ടിയില്‍ തനിക്ക്​ ചേരേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നുമാണ്​ വിജയ്​ പറയുന്നത്​. ത​െൻറ ആരാധകർ ആരും പാർട്ടിയിൽ ചേരരുതെന്നും ത​െൻറ പേരോ, ചിത്രമോ പാർട്ടിയുമായി ബന്ധപ്പെട്ട്​ ഉപയോഗിച്ചാൽ, നിയമ നടപടികൾ സ്വീകരിക്കുമെന്നും വിജയ്​ വാർത്താകുറിപ്പിലൂടെ വ്യക്​തമാക്കി​.

തമിഴിലെ ഏറ്റവും മുൻനിരയിലുള്ള താരങ്ങളിൽ ഒരാളായ വിജയുടെ രാഷ്​ട്രീയ പ്രവേശനം ഏറെ കാലമായി ചർച്ചാ വിഷയമാണ്​. സമീപകാലത്ത്​ വിജയ്​യുടേതായി ഇറങ്ങിയ മെർസൽ, സർക്കാർ തുടങ്ങിയ സൂപ്പർഹിറ്റ്​ ചിത്രങ്ങളിലെ രാഷ്​ട്രീയ പരാമർശങ്ങളും കേന്ദ്ര സർക്കാരി​െൻറ ചില നടപടികൾക്കെതിരായ പ്രതിഷേധങ്ങളും സിനിമ പ്രമോഷൻ ചടങ്ങുകളിൽ വിജയ്​ നടത്താറുള്ള പ്രസംഗങ്ങളും താരം ഉടൻതന്നെ രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങുമെന്ന ഉൗഹാപോഹങ്ങളിലേക്ക്​ നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor Vijaypolitical partySA Chandrasekhar
Next Story