അക്കാദമി പുരസ്കാരം നിരസിച്ച് നാടക പ്രവർത്തകൻ രഘുനന്ദന
text_fieldsബംഗളൂരു: ദൈവത്തിെൻറയും മതത്തിെൻറയും േപരിലുള്ള ആൾക്കൂട്ട ആക്രമണത്തിലും ആക്ടിവിസ ്റ്റുകൾക്കും ബുദ്ധജീവികൾക്കുംനേരെയുള്ള ഭരണകൂട പീഡനത്തിലും പ്രതിഷേധിച്ച് 2018ലെ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം നിരസിച്ച് കന്നട നാടക പ്രവർത്തകനും സംവിധായകനുമായ എസ്. രഘുനന്ദന. രാജ്യത്തിെൻറ പേരിൽ ധർമപാത പിന്തുടരുന്നവർക്കുനേരെ അനീതി തുടരുമ്പോൾ ഈ പുരസ്കാരം ഏറ്റുവാങ്ങാനാകില്ലെന്നും ഇപ്പോൾ നടക്കുന്ന ക്രൂരമായ കൊലപാതകങ്ങൾക്കും അതിക്രമങ്ങൾക്കും നേരിട്ടോ അല്ലാതെയോ അധികാരികൾക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ അറിയിച്ചു.
കനയ്യകുമാറിനെ പോലെയുള്ള, ഇന്ത്യയുടെ ഭാവിയിൽ നിർണായക പങ്കുവഹിക്കാനാകുന്ന യുവാക്കൾ രാജ്യദ്രോഹ, ക്രിമിനൽ ഗൂഢാലോചന കേസുകൾ നേരിടുമ്പോൾ മറുഭാഗത്ത് സാമൂഹിക പ്രവർത്തകരും ബുദ്ധിജീവികളും യു.എ.പി.എ ചുമത്തപ്പെട്ട് വിചാരണ നേരിടുകയാണ്. പലരും ജാമ്യം പോലും ലഭിക്കാതെ തടവറയിൽ കഴിയുകയാണ്. രാജ്യത്തെ ചൂഷിതർക്കും താഴെക്കിടയിലുള്ളവർക്കുംവേണ്ടി പ്രവർത്തിച്ചവരെയാണ് ഇത്തരത്തിൽ പീഡിപ്പിക്കുന്നത്.
കാലങ്ങളായി രാഷ്ട്രീയ പാർട്ടി വ്യത്യാസമില്ലാതെ പാവങ്ങളെ നിശ്ശബ്ദരാക്കുന്ന രീതി തുടരുകയാണ്. സംഗീത നാടക അക്കാദമി സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും എന്നാൽ, പ്രതിഷേധമായല്ല പുരസ്കാരം നിരസിച്ചതെന്നും രാജ്യത്തിെൻറ ഇപ്പോഴത്തെ അവസ്ഥയിലുള്ള നിരാശകൊണ്ടാണെന്നും ബംഗളൂരു സ്വദേശിയായ രഘുനന്ദൻ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് വിവിധ വിഭാഗങ്ങളിലായി രാജ്യത്തെ 44 കലാകാരന്മാർക്ക് 2018ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
