Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനെ ലോകം പിന്തുണച്ചപ്പോൾ റഷ്യ ഇന്ത്യക്കൊപ്പം നിന്നു: യൂറോപ്യൻ രാജ്യങ്ങൾക്ക് പരോക്ഷ മറുപടിയുമായി എസ്. ജയശങ്കർ

text_fields
bookmark_border
പാകിസ്താനെ ലോകം പിന്തുണച്ചപ്പോൾ റഷ്യ ഇന്ത്യക്കൊപ്പം നിന്നു: യൂറോപ്യൻ രാജ്യങ്ങൾക്ക് പരോക്ഷ മറുപടിയുമായി എസ്. ജയശങ്കർ
cancel

ന്യൂഡൽഹി: ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും ഭീഷണി ഉയർന്ന ഘട്ടങ്ങളിലൊക്കെ റഷ്യ ഇന്ത്യയ്ക്കൊപ്പം നിലകൊണ്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായി നല്ല ബന്ധമാണ് ഉള്ളതെന്നും ആ അനുഭവമാണ് ഇപ്പോഴും ബന്ധങ്ങളെ സ്വാധീനിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുമായുള്ള ഇന്ത്യയുടെ തുടർന്നുള്ള ബന്ധത്തെയും, പ്രത്യേകിച്ച് യുക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെയും യു.എസും യൂറോപ്പും വിമർശിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ.

"ആളുകൾ നല്ല ചരിത്രമോ മോശം ചരിത്രമോ മറക്കില്ല," അദ്ദേഹം പറഞ്ഞു. 1950കൾ മുതൽ, പ്രത്യേകിച്ച് ലോകത്തിന്‍റെ വലിയൊരു ഭാഗം പാകിസ്താൻ സൈനിക ഭരണകൂടത്തെ പിന്തുണച്ച കാലഘട്ടത്തിൽ റഷ്യയും അന്നത്തെ സോവിയറ്റ് യൂനിയനും നൽകിയ പിന്തുണ അദ്ദേഹം അനുസ്മരിച്ചു. 1971ലെ പാകിസ്താനുമായുള്ള യുദ്ധത്തിൽ ഇന്ത്യക്ക് സോവിയറ്റ് യൂനിയൻ നൽകിയ പിന്തുണയാണ് ഈ പരാമർശം സൂചിപ്പിക്കുന്നത്. അന്ന് യു.എസ് പാത പിന്തുണച്ചുകൊണ്ട് ബംഗാൾ ഉൾക്കടലിലേക്ക് ഒരു നാവൽ ടാസ്ക് ഫോഴ്സിനെ അയച്ചിരുന്നു.

റഷ്യയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് യൂറോപ്പ് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാനാവാത്തതുപോലെ റഷ്യയുമായുള്ള ഇന്ത്യയുടെ തെരഞ്ഞെടുപ്പുകൾ സ്വന്തം ചരിത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയുടെ അനുഭവം അനുകൂലവും സ്ഥിരമായി അനുകൂലവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൈനിക, ആണവ സഹകരണത്തിനൊപ്പം വ്യാപാരം, ഊർജം, വിഭവങ്ങൾ എന്നിവയിലൂടെയും 1970കളിലെയും 80കളിലെയും പങ്കാളിത്തം കൂടുതൽ വികസിച്ചതായി ജയശങ്കർ പറഞ്ഞു. വിമർശനങ്ങൾ അനീതിയതും യുക്തിരഹിതവുമാണ് എന്ന് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. ആഗോള വിപണിയെ സ്ഥിരപ്പെടുത്താൻ റഷ്യൻ എണ്ണ വാങ്ങാൻ യു.എസ് തന്നെയാണ് ആദ്യം ഇന്ത്യയെ പ്രോത്സാഹിപ്പിച്ചിരുന്നത് എന്നും മന്ത്രാലയം വ്യക്തമാക്കി.

റഷ്യയുമായുള്ള വ്യാപാരം, നിക്ഷേപം, ഊർജ സഹകരണം എന്നിവ വ്യാപിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ച് പാർലമെന്‍ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയെ ജയശങ്കർ അഭിസംബോധന ചെയ്ത് സംസാരിച്ച ദിവസമാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ മുൻഗണനയെന്ന് അദ്ദേഹം പാനലിനോട് പറഞ്ഞു.

യുക്രെയ്നിലെ യുദ്ധം സംഭാഷണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ജയശങ്കർ ആവർത്തിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി സമാധാനവാദത്തിന് വേണ്ടി വാദിക്കുന്നതിലുപരിയായി ഇന്ത്യ റഷ്യയുമായും യുക്രെയ്നുമായും ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരിങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ, ധാന്യ ഇറക്കുമതി, ഊർജ കയറ്റുമതി, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ എന്നിവയെല്ലാം ഈ ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - s jaysankar about russia india relation
Next Story