മോദിയുടെ വിശ്വസ്ത സേവകനായി ജയശങ്കർ
text_fieldsന്യൂഡൽഹി: പുറംലോകത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെരുമ വളർത്തുകയെന്ന ദൗ ത്യം ഏറ്റെടുക്കുന്ന വിശ്വസ്ത സേവകനായി മാറുകയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്ക ർ. സുഷമ സ്വരാജിനെ മാറ്റിനിർത്തി വിദേശകാര്യ വകുപ്പിൽ സെക്രട്ടറിയായിരുന്ന മുൻ െഎ.എ ഫ്.എസ് ഉദ്യോഗസ്ഥനെ പ്രതിഷ്ഠിച്ചതിലൂടെ പണി തനിക്ക്, ക്രെഡിറ്റ് മോദിക്ക് എന്ന തായിരിക്കും ജയശങ്കറുടെ റോൾ.
അഞ്ചുവർഷമായി വിദേശകാര്യ മന്ത്രിയെ മൂലക്കിരുത്തി എല്ലാ വിദേശ നയതന്ത്രവും നിർവഹിച്ചത് നരേന്ദ്ര മോദിയാണ്. ആ റോളിൽ പാർട്ടിപരമായ കെട്ടുപാടില്ലാത്ത ഉദ്യോഗസ്ഥനെ പ്രതിഷ്ഠിക്കുകയാണ് ഇക്കുറി മോദി ചെയ്തത്. നല്ല നയതന്ത്രജ്ഞനെന്ന പേര് ജയശങ്കറിനുണ്ട്. ആ കൈത്തഴക്കം വിദേശബന്ധങ്ങളിൽ പ്രേയാജനപ്പെടുത്തുേമ്പാൾ, വിദേശമന്ത്രിയെന്നതിനേക്കാൾ മോദിക്കുവേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥെൻറ റോളിലായിരിക്കും ജയശങ്കർ.
അമേരിക്കയിലും ചൈനയിലും സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുള്ള ജയശങ്കർ ഇന്ത്യ-അമേരിക്ക ആണവകരാർ രൂപപ്പെടുത്തുന്നതിൽ പിന്നാമ്പുറത്ത് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ദീർഘകാലമായി മോദിക്ക് ഇഷ്ടപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥൻ. ബറാക് ഒബാമയുടെ ഇന്ത്യ സന്ദർശനത്തിലും, വിദേശയാത്രകളിലും മോദിക്ക് വിശ്വസ്ത സഹായമാണ് ജയശങ്കർ ചെയ്തത്. സീനിയോറിറ്റി മറികടന്ന് സുജാത സിങ്ങിനെ മാറ്റി വിദേശകാര്യ സെക്രട്ടറിയായി ജയശങ്കറിനെ നിയമിച്ചത് വിവാദമുയർത്തിയിരുന്നു. ഇന്ത്യയുടെ നയതന്ത്രം കൂടുതൽ സങ്കീർണമായി മാറിയിരിക്കുന്ന ഘട്ടത്തിലാണ് ജയശങ്കർ വിദേശകാര്യ മന്ത്രിസ്ഥാനത്ത് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
