വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രം; രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ കൂടി ഉൾപ്പെടുത്തി
text_fieldsവിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷാ സംവിധാനത്തിൽ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി ഉൾപ്പെടുത്തി കേന്ദ്രം. ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട സമീപകാല ഭീഷണികൾ വിലയിരുത്തിയതിനെ തുടർന്നാണ് സി.ആർ.പി.എഫ്. ഈ തീരുമാനം എടുത്തത്.
നിലവിൽ സി.ആർ.പി.എഫിന്‍റെ 'ഇസഡ്' കാറ്റഗറി സായുധ സംരക്ഷണമാണ് ജയശങ്കറിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജയ്ശങ്കറിന്റെ സുരക്ഷാ നിലവാരം 'വൈ' യിൽ നിന്ന് 'ഇസഡ്' വിഭാഗത്തിലേക്ക് ഉയർത്തിയത്. ഇതോടെ ഡല്‍ഹി പോലീസില്‍നിന്ന് ജയ്ശങ്കറിന്റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു.
നിലവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇസഡ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. രാജ്യത്തുടനീളമുള്ള യാത്രയിലും താമസത്തിലും ഒരു ഡസനിലധികം സായുധ കമാൻഡോകൾ ഉൾപ്പെടുന്ന ഒരു സായുധ സിആർപിഎഫ് സംഘമാണ് ഈ സുരക്ഷ നൽകുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതിന്‍ ഗഡ്കരി, ദലൈ ലാമ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ 200 ഓളംപേര്‍ക്ക് സിആര്‍പിഎഫിന്റെ സുരക്ഷ ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

