Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​-ജെ.ഡി.എസ്​...

കോൺഗ്രസ്​-ജെ.ഡി.എസ്​ അവിശുദ്ധ സഖ്യത്തിന്​ അധിക ആയുസില്ല-അമിത്​ ഷാ

text_fields
bookmark_border
കോൺഗ്രസ്​-ജെ.ഡി.എസ്​ അവിശുദ്ധ സഖ്യത്തിന്​ അധിക ആയുസില്ല-അമിത്​ ഷാ
cancel

ബംഗളൂരു: കർണാടകയിൽ യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന്​ പിന്നാലെ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തിനെതിരെ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ. അവിശുദ്ധമായ കൂട്ടുകെട്ടാണ്​ കർണാടകയിൽ കോൺഗ്രസ്​^ജെ.ഡി.എസ്​ സഖ്യം ഉണ്ടാക്കിയതെന്ന്​ അമിത്​ ഷാ പറഞ്ഞു. പൊതുജനവിധി അംഗീകരിക്കാതിരുന്നതിലുടെ പാപമാണ്​ കർണാടകയിലെ എം.എൽ.എമാർ ചെയ്​തതെന്നും അമിത്​ ഷാ വ്യക്​തമാക്കി. ഇന്ത്യ ടി.വിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ അമിത്​ ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്​.

അവിശുദ്ധമായ കൂട്ടുകെട്ടിന്​ കർണാടകയിൽ അധിക ആയുസുണ്ടാവില്ല. ജനങ്ങളുടെ സമ്മർദത്തെ അവഗണിക്കാൻ സഖ്യത്തിന്​ ആവില്ല. കോൺഗ്രസ്​^ജെ.ഡി.എസ്​ സഖ്യത്തെ ജനങ്ങൾ ഒരു പാഠം പഠിപ്പിക്കുമെന്നും അമിത്​ ഷാ പറഞ്ഞു.  ബി.ജെ.പി കുതിരക്കച്ചവടം നടത്തിയിട്ടില്ല. അങ്ങനെയെങ്കിൽ വിശ്വാസ വോ​െട്ടടുപ്പിലെ വിധി മറ്റൊന്നാകുമായിരുന്നു. കുതിരക്കച്ചവടം മാത്രമല്ല കുതിരാലയത്തെ മൊത്തമായി വാങ്ങുകയായിരുന്നു കോൺഗ്രസെന്നും അമിത്​ ഷാ കുറ്റപ്പെടുത്തി. 

സഭയിൽ വിശ്വാസം തെളിയിക്കാൻ 15 ദിവസം ബി.ജെ.പിക്ക്​ ലഭിച്ചിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു. പ്രതിപക്ഷത്തുള്ള ജനപ്രതിനിധികൾ അവരെ തെരഞ്ഞെടുത്ത ജനങ്ങളുമായി കൂടികാഴ്​ച നടത്തിയിരുന്നെങ്കിൽ ജനകീയ സമ്മർദം മൂലം അവർ ബി.ജെ.പിയെ പിന്തുണ​​ക്കുമായിരുന്നു. കോൺഗ്രസ്​-ജെ.ഡി.എസ്​ അവിശുദ്ധ കൂട്ടുകെട്ടിന്​ 2019​െല ലോക്​സഭ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും ഷാ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam newsKarnataka election
News Summary - rying horse trading, Congress traded entire stable: Amit Shah-india news
Next Story