റയാൻ സ്കൂൾ കൊലപാതകം: പ്രതിയെ പ്രായപൂർത്തിയായ പൗരനായി കണക്കാക്കും
text_fieldsന്യൂഡൽഹി: ഗുഡ്ഗാവ് റയാൻ ഇന്‍റർനാഷ്ണൽ സ്കൂളിലെ വിദ്യാർഥി പ്രദ്യുമൻ താക്കൂറിന്‍റെ കൊലപാതകത്തിൽ പ്രതിയായ പ്ലസ് വണ്‍ വിദ്യാർഥിയെ പ്രായപൂർത്തിയായ പൗരനായി കണക്കാക്കി വിചാരണ ചെയ്യാമെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ്. സി.ബി.ഐയുടേയും കൊല്ലപ്പെട്ട രണ്ടാംക്ലാസുകാരന്‍റെ മാതാപിതാക്കളുടെയും അപേക്ഷയിൽ ഗുരുഗ്രാമിലെ ജുവനൈൽ ജസ്റ്റീസ് ബോർഡിന്‍റേതാണ് വിധി. കേസ് ജുവനൈൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
ഗുരുഗ്രാമിലെ റയാന്‍ ഇൻറര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമൻ താക്കൂറിനെ സെപ്തംബര്‍ എട്ടിനാണ് സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരീക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ച് സ്‌കൂളിലെതന്നെ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കേസിൽ അറസ്റ്റിലായ വിദ്യാർഥിനിയുടെ ജാമ്യാപേക്ഷ ഗുരുഗ്രാം കോടതി തള്ളി.
സംഭവം ആദ്യം അന്വേഷിച്ച ഹരിയാന പൊലീസും പ്രത്യേക അന്വേഷണ സംഘവും സ്കൂൾ ബസ് ഡ്രൈവർ അശോക് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, യഥാര്‍ഥപ്രതി ബസ് ജീവനക്കാരനല്ലെന്ന നിലപാടില്‍ മരിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ ഉറച്ചുനിന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കേസ് സി.ബി.ഐ ഏെറ്റടുക്കുകയായിരുന്നു. സി.ബി.ഐയാണ് പ്ലസ് വണ്‍ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, തന്‍റെ മകനെ സിബിഐ ഉദ്യോഗസ്ഥർ മർദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഈ വിദ്യാർഥിയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. സി.ബി.ഐ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
പരീക്ഷ മാറ്റിവയ്ക്കാനാണു പ്ലസ് വണ്‍ വിദ്യാർഥി കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി. കൊലപാതകം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണു സി.ബി.ഐ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയതായി സിബി.ഐ നേരത്തെ ജുവനൈല്‍ കോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
