Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്ത് മരിച്ച് രണ്ടാം ദിവസം റഷ്യൻ ടൂറിസ്റ്റ് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു

text_fields
bookmark_border
death
cancel

റായഗഡ: ഒഡിഷയിലെ റായഗഡയിൽ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് റഷ്യൻ ടൂറിസ്റ്റ് മരിച്ചു. പാവേൽ ആന്തം എന്ന 65കാരനാണ് മരിച്ചത്. അദ്ദേഹത്തിന്റെ സഹയാത്രികൻ രണ്ടുദിവസം മുമ്പ് ഇവിടെ തന്നെ മരണപ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശനിയാഴ്ചയാണ് പാവേൽ ​ഹോട്ടലിനു താഴെ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. പാവേലിന്റെ സഹയാത്രികനായ വ്ളാദിമിർ ബിഡെനോവാണ് ഇതേ ഹോട്ടലിൽ ഡിസംബർ 22 ന് മരിച്ചത്. അദ്ദേഹത്തെ ഹോട്ടലിന്റെ ഒന്നാം നിലയിലെ കിടപ്പു മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിനു സമീപം ഒഴിഞ്ഞ വൈൻ കുപ്പികളും ഉണ്ടായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

വ്ളാദിമിറും പാവേലും നാലംഗ റഷ്യൻ ടൂറിസ്റ്റ് സംഘത്തി​ലുള്ളതാണ്. ഇവർ ജതേന്ദ്ര സിങ് എന്ന ഗൈഡിനൊപ്പമാണ് റായഗഡയിലെ ഹോട്ടലിൽ ബുധനാഴ്ച മുറിയെടുത്തത്.

പാവേലിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. സുഹൃത്തിന്റെ മരണം പാവേലിനെ വിഷാദത്തിലാക്കിയിരുന്നു. എന്നിരുന്നാലും മരണത്തിലെ എല്ലാവശങ്ങളും അന്വേഷിക്കുമെന്നും കാൽതെറ്റി വീഴാനുള്ള സാധ്യത ഉൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

സംഘത്തിന്റെ മറ്റു രണ്ടുപേരോട് ഇവിടെ തന്നെ തുടരാനും അന്വേഷണത്തോട് സഹകരിക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Russian Tourist Dies In Odisha Hotel, 2 Days After Co-Traveller's Death
Next Story