Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുൽമാർഗിൽ ഹിമപാതം:...

ഗുൽമാർഗിൽ ഹിമപാതം: റഷ്യൻ പൗരൻ മരിച്ചു

text_fields
bookmark_border
ഗുൽമാർഗിൽ ഹിമപാതം: റഷ്യൻ പൗരൻ മരിച്ചു
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്മീ​രി​ലെ ഗു​ൽ​മാ​ർ​ഗി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ൽ റ​ഷ്യ​ൻ പൗ​ര​ൻ മ​രി​ച്ചു. ഇ​വി​ടെ സ്കീ​യി​ങ് വി​നോ​ദ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ്രാ​ദേ​ശി​ക ​ടൂ​റി​സ്റ്റ് ഗൈ​ഡ് ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ സൈ​ന്യ​വും പൊ​ലീ​സും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. അ​ഫ​ർ​വ​ത് പ്ര​ദേ​ശ​ത്തെ ഖി​ല​ൻ മാ​ർ​ഗി​ൽ ഉ​ച്ച ര​ണ്ടു​​മ​ണി​യോ​ടെ​യാ​ണ് ഹി​മ​പാ​ത​മു​ണ്ടാ​യ​ത്.

ഏ​ഴം​ഗ റ​ഷ്യ​ൻ സം​ഘം ഗൈ​ഡി​നൊ​പ്പം സ്കീ​യി​ങ് അ​നു​മ​തി​യി​ല്ലാ​ത്ത ആ​ർ​മി റി​ഡ്ജ് പ്ര​ദേ​ശ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ഹി​മ​പാ​ത സാ​ധ്യ​ത പ്ര​ദേ​ശ​മാ​ണ്. ഇ​വി​ടെ ഹി​മ​പാ​ത​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​മു​ണ്ടാ​യി​രു​ന്നു. ഇ​ത് ടൂ​റി​സ്റ്റു​ക​ൾ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

മോ​സ്കോ​യി​ൽ​നി​ന്നു​ള്ള ഹാ​ന്റ​ൺ ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി സ​ബ് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. ഒ​രാ​ളെ ശ്രീ​ന​ഗ​റി​ലേ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മാ​റ്റി. അ​പ​ക​ടം ഗു​ൽ​മാ​ർ​ഗി​ൽ ന​ട​ക്കു​ന്ന ഖേ​ലോ ഇ​ന്ത്യ വി​ന്റ​ർ ഗെ​യിം​സി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaJammu and KashmiravalancheGulmarg
News Summary - Russian skier dead, multiple missing after avalanche hits Jammu and Kashmir's Gulmarg
Next Story