Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എസ് ഉപരോധ...

യു.എസ് ഉപരോധ ഭീഷണിക്കിടെ പു​ടി​ൻ ഇ​ന്ത്യ​യി​ൽ VIDEO

text_fields
bookmark_border
യു.എസ് ഉപരോധ ഭീഷണിക്കിടെ പു​ടി​ൻ ഇ​ന്ത്യ​യി​ൽ VIDEO
cancel

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധ ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ ഇ​ന്ത്യ​യി​ലെ​ത്തി. വ്യോ​മ പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ 500 കോ​ടി ഡോ​ള​റി​​​െൻറ (ഏ​ക​ദേ​ശം 36,500 കോ​ടി രൂ​പ) ആ​യു​ധ ക​രാ​ർ ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​ടി​​​െൻറ സ​ന്ദ​ർ​ശ​നം. 400 കി​ലോ​മീ​റ്റ​ർ ശേ​ഷി​യു​ള്ള എ​സ്​ -400 വ്യോ​മ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ്​ ഇ​ന്ത്യ ഒ​പ്പി​ടു​ന്ന 20 ക​രാ​റു​ക​ളി​ൽ പ്ര​ധാ​നം.

പാ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പു​ടി​നെ വി​ദേ​ശ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​​യു​മാ​യി ഏ​ഴ്​ ലോ​ക്​ ക​ല്യാ​ൺ മാ​ർ​ഗി​ലെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ പു​ടി​ൻ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. വെ​ള്ളി​യാ​ഴ്​​ച ​ രാ​വി​ലെ ൈഹ​ദ​രാ​ബാ​ദ്​ ഹൗ​സി​ൽ മോ​ദി-​പു​ടി​ൻ ച​ർ​ച്ച ന​ട​ക്കും. തു​ട​ർ​ന്ന്​ പ്ര​തി​നി​ധി ത​ല സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു​ ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും വി​വി​ധ ക​രാ​റ​ു​ക​ളി​ലൊ​പ്പി​ടും. ​​ൈവ​കീ​ട്ട്​ െഎ.​ടി.​സി മൗ​ര്യ​യി​ൽ ഇ​ന്ത്യ-​റ​ഷ്യ ബി​സി​ന​സ്​ ഉ​ച്ച​കോ​ടി ന​ട​ക്കും. രാ​ഷ്​​​ട്ര​പ​തി​യെ​യും ക​ണ്ട്​ രാ​ത്രി പു​ടി​ൻ റ​ഷ്യ​യി​ലേ​ക്ക്​ മ​ട​ങ്ങും.

അ​മേ​രി​ക്ക​യു​ടെ ഉ​പ​രോ​ധ ഭീ​ഷ​ണി​ക്കി​ട​യി​ലാ​ണ്​ എ​സ്​ -400 വ്യോ​മ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം വാ​ങ്ങാ​ൻ ഇ​ന്ത്യ റ​ഷ്യ​യു​മാ​യി പ്ര​തി​രോ​ധ ക​രാ​ർ ഒ​പ്പി​ടു​ന്ന​ത്. എ​ന്നാ​ൽ, റ​ഷ്യ​യി​ൽ​നി​ന്ന്​ ഇ​ത്​ വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക്​ നേ​രെ ഉ​പ​രോ​ധ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ അ​മേ​രി​ക്ക​ൻ ഭീ​ഷ​ണി. അ​തി​നാ​ൽ, റ​ഷ്യ​യു​മാ​യു​ള്ള ക​രാ​ർ ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധ​ങ്ങ​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന്​ ഉ​റ്റു​നോ​ക്കു​ക​യാ​ണ്​ ലോ​ക​രാ​ജ്യ​ങ്ങ​ൾ.

അ​മേ​രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര നി​യ​മ​പ്ര​കാ​രം റ​ഷ്യ​യു​മാ​യി ആ​യു​ധ ഇ​ട​പാ​ട്​ ന​ട​ത്തി​യ​തി​​​െൻറ പേ​രി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ട്രം​പ്​ ഭ​ര​ണ​ക​ൂ​ടം ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചാ​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ അ​ത്​ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. റ​ഷ്യ​ൻ സു​ഖോ​യ്​ വി​മാ​ന​ങ്ങ​ളും എ​സ്​-400​ഉം വാ​ങ്ങി​യ​തി​ന്​ ചൈ​നീ​സ്​ സേ​ന​ക്കെ​തി​രെ അ​മേ​രി​ക്ക ക​ഴി​ഞ്ഞ​മാ​സം ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2019ൽ ​നി​ർ​ണാ​യ​ക പ്ര​തി​രോ​ധ വി​വ​ര​ങ്ങ​ളു​ടെ പ​ര​സ്​​പ​ര കൈ​മാ​റ്റ​ത്തി​ന്​ ഇ​ന്ത്യ-​അ​മേ​രി​ക്ക സം​യു​ക്ത ​ൈസ​നി​കാ​ഭ്യാ​സം ന​ട​ത്താ​നി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sushama swarajmalayalam newsRussian PresidentPutin india visitVladimar Putin
News Summary - Russian President Vladimar Putin in India -India News
Next Story