Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഷ്യൻ വിമാനം​ ഡൽഹിയിൽ...

റഷ്യൻ വിമാനം​ ഡൽഹിയിൽ അടിയന്തിരമായി ഇറക്കി

text_fields
bookmark_border
റഷ്യൻ വിമാനം​ ഡൽഹിയിൽ അടിയന്തിരമായി ഇറക്കി
cancel

ന്യൂഡൽഹി: സാ​േങ്കതിക പ്രശ്​നങ്ങളെ തുടർന്ന്​ റഷ്യൻ വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. 345 പേരുമായി വന്ന ആർ.എൽ 772 വിമാനമാണ്​ അടിയന്തിര ലാൻഡിങ്​ നടത്തിയത്​. വിയറ്റ്​നാമിൽ നിന്നും റഷ്യയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ യെകതെറിൻ​ബുർഗിലേക്ക്​ പോകുന്ന വിമാനം സാ​േങ്കതിക തകരാറിനെ തുടർന്ന്​ ലാൻഡിങ്ങിന്​ അനുമതി തേടുകയായിരുന്നു.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്​ വിമാനത്തവള അധികൃതർ അറിയിച്ചു. അടിയന്തിര സംവിധാനത്തോടെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ 11ാം റൺവേയിലാണ്​ വിമാനം ഇറക്കിയത്​. എ​േട്ടാളം ഫയർ എഞ്ചിനുകളും ആംബുലൻസുകളും വിമാനം ഇറക്കിയ ​ഭാഗത്ത്​ സജ്ജീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russian flightdelhi airportemergency landingmalayalam news
News Summary - Russian Flight With 345 Passengers Makes Emergency Landing At Delhi Airport-india news
Next Story