Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരതക്കെതിരായ...

ഭീകരതക്കെതിരായ പോരാട്ടം: ഇന്ത്യക്ക് പിന്തുണയുമായി റഷ്യ

text_fields
bookmark_border
Narendra Modi and Vladimir Putin
cancel

ന്യൂഡൽഹി: ഭീകരതക്കെതിരാ‍യ ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യയുടെ പിന്തുണ. റഷ്യൻ പ്രസിഡന്‍റ് വ്ളാദ്മിർ പുടിൻ പ്രധ ാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു.

പുൽവാമ ഭീകരാക്രണണത്തിൽ ദു:ഖം രേഖപ്പെടുത്തുവെ ന്നും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോട് റഷ്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി അദ്ദേഹം അറ ിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഒപ്പമുണ്ടെന്നും പുടിൻ വ്യക്തമാക്കി. പിന്തുണക്ക് മോദി നന്ദി അറിയിച് ചു.

അതേസമയം, ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ലാണ് ഇ​ന്ത്യ​ക്കും പാ​കി​സ്​​താ​നു​മി​ട​ യി​ൽ ഉ​രു​ണ്ടു​കൂ​ടി​യ സം​ഘ​ർ​ഷം അ​യ​ഞ്ഞത്. അ​മേ​രി​ക്ക​യും സൗ​ദി അ​റേ​ബ്യ​യും ഇ​തി​നായ​ മു​ന്നി​ട്ടി​റ​ങ് ങിയിരുന്നു. ചൈ​ന, റ​ഷ്യ, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ൾ പി​ന്തു​ണ​ച്ചു.

അ​ബൂ​ദ​ബി കി ​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​റു​മാ​യ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ് ​​യാ​ൻ ഇ​ന്ത്യ, പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി​മാ​രെ വി​ളി​ച്ചിരുന്നു. സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ വ​ഴി​യി​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഹ​രി​ക്കേ​ണ്ട​തി​​​​െൻറ ​പ്രാ​ധാ​ന്യം ഒാ​ർ​മി​പ്പി​ച്ചു.

ഇ​പ്പോ​ഴ​ത്തെ അ​വ​സ്​​ഥ​യി​ൽ​നി​ന്ന്​ ഇ​നി​യും അ​പ്പു​റ​ത്തേ​ക്ക്​ സം​ഘ​ർ​ഷം പോ​കാ​ൻ പാ​ടി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ്​ പാ​കി​സ്​​താ​നും ഇ​ന്ത്യ​ക്കും അ​മേ​രി​ക്ക ന​ൽ​കി​യ​ത്. അ​ഭി​ന​ന്ദ​​​​െൻറ മോ​ച​നം പാ​കി​സ്​​താ​ൻ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്കു​മു​മ്പ്, വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​ത​ന്നെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡൊ​ണ​ൾ​ഡ്​ ട്രം​പ്​ ഇ​തി​​​​െൻറ സൂ​ച​ന ന​ൽ​കി​യി​രു​ന്നു.

പാ​കി​സ്​​താ​നെ​യും ഇ​ന്ത്യ​യെ​യും അ​നു​ന​യി​പ്പി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ ഇ​ട​പെ​ട​ൽ ​കൂ​ടു​ത​ൽ പ്ര​ക​ട​മാ​യി​രു​ന്നു. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​​​െൻറ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട സ​ന്ദേ​ശ​വു​മാ​യി സൗ​ദി വി​ദേ​ശ​മ​ന്ത്രി ആ​ദി​ൽ അ​ൽ ജു​ബൈ​ർ പാ​കി​സ്​​താ​നി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം എ​ത്തു​ന്ന കാ​ര്യം പാ​ർ​ല​മ​​​െൻറ്​ അം​ഗ​ങ്ങ​ളെ പാ​കി​സ്​​താ​ൻ അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ലെ സൗ​ദി സ്​​ഥാ​ന​പ​തി ഡോ. ​സൗ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ സാ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ്യാ​ഴാ​ഴ്​​ച ക​ണ്ട്​ ച​ർ​ച്ച ന​ട​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി. സൗ​ദി കി​രീ​ടാ​വ​കാ​ശി ഏ​താ​നും ദി​വ​സം മു​മ്പാ​ണ്​ ആ​ദ്യം പാ​കി​സ്​​താ​നി​ലും പി​ന്നീ​ട്​ ഇ​ന്ത്യ​യി​ലും വ​ന്നു​പോ​യ​ത്.

സം​ഘ​ർ​ഷം കൂ​ട്ടാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ച​ർ​ച്ച​ക്ക്​ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ ക​ഴി​ഞ്ഞ ദി​വ​സം വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​സ്​​റ്റ​ഡി​യി​ലു​ള്ള വ്യോ​മ​സേ​നാ പൈ​ല​റ്റി​നെ സു​ര​ക്ഷി​ത​മാ​യി മോ​ചി​പ്പി​ക്കു​ക എ​ന്ന ദൗ​ത്യ​ത്തി​ൽ ഉൗ​ന്നി​നി​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ അ​തി​നോ​ടു പ്ര​തി​ക​രി​ച്ചി​ല്ല.

വി​ട്ട​യ​ക്കു​ന്ന​തി​ൽ കു​റ​ഞ്ഞൊ​ന്നും പ​റ്റി​ല്ലെ​ന്ന്​ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി അ​റി​യി​ക്കു​ക​യും ചെ​യ്​​തു. ത​ങ്ങ​ളു​ടെ ശേ​ഷി​യും ഇ​ച്ഛാ​ശ​ക്​​തി​യും പ്ര​ക​ട​മാ​ക്കു​ക മാ​ത്ര​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ചെ​യ്​​ത​തെ​ന്നാ​ണ്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ പാ​ക്​ പാ​ർ​ല​​മ​​​െൻറി​ൽ വി​ശ​ദീ​ക​രി​ച്ച​ത്. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​ക​രു​ത്. ഇ​ന്ത്യ​യു​ടെ ന​ട​പ​ടി ഉ​ണ്ടാ​യാ​ൽ തി​രി​ച്ച​ടി​ക്കാ​തി​രി​ക്കാ​ൻ പാ​കി​സ്​​താ​ന്​ ക​ഴി​യി​ല്ല.

യു​ദ്ധം ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. തെ​റ്റാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ വ​ഴി​യാ​ണ്​ രാ​ജ്യ​ങ്ങ​ൾ ന​ശി​ച്ചി​ട്ടു​ള്ള​തെ​ന്നും ​ഇം​റാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ ഇ​ന്ത്യ​യി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചേ​രു​ന്ന​തി​ന്​ കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ അ​ടു​ത്ത പ്ര​തി​ക​ര​ണ​വും ചു​വ​ടു​വെ​പ്പും ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്​ ലോ​കം. ഇ​തി​നി​ടെ ഡ​ൽ​ഹി​യി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞ വാ​ക്കു​ക​ളും ശ്ര​ദ്ധേ​യ​മാ​യി.

‘‘ഇ​പ്പോ​ൾ ഒ​രു പൈ​ല​റ്റ്​ പ്രോ​ജ​ക്​​ട്​ പൂ​ർ​ത്തി​യാ​യി; യ​ഥാ​ർ​ഥ​ത്തി​ലു​ള്ള​ത്​ ബാ​ക്കി’’ എ​ന്നാ​ണ്​ ശാ​സ്​​ത്ര​കാ​ര​ന്മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. പൈ​ല​റ്റ്​ എ​ന്ന വാ​ക്ക്​ ക​ട​ന്നു​വ​ന്ന​തി​നെ, ഇ​ന്ത്യ-​പാ​ക്​ സം​ഘ​ർ​ഷ​വു​മാ​യി കൂ​ട്ടി​വാ​യി​ക്കു​ന്ന​വ​ർ ഏ​റെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modirussiaputinmalayalam newsIndian Airforce Attack
News Summary - Russia President Putin speaks to PM Modi, conveys solidarity-India News
Next Story