റഷ്യ-ഇന്ത്യ റിഫൈനറി ഇടപാടുകൾ സംശയത്തിൽ
text_fieldsന്യൂഡൽഹി: എണ്ണമേഖലയിൽ അടുത്തിടെ ഇന്ത്യയും റഷ്യയും തമ്മിലുണ്ടാക്കിയ കരാറുകളിൽ ര ാജ്യത്തെ ദേശസാൽകൃത എണ്ണക്കമ്പനികൾക്ക് വൻ നഷ്ടം സംഭവിച്ചപ്പോൾ, തകർന്നുകൊണ്ടിരുന്ന സ്വകാര്യ കമ്പനി എസ്സാറിന് മെച്ചമുണ്ടായതായി റിേപ്പാർട്ട്. 2014 ഡിസംബറിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ ന്യൂഡൽഹി സന്ദർശന വേളയിൽ രൂപപ്പെട്ട കരാറുകളാണ് ഇപ്പോൾ സംശയത്തിെൻറ നിഴലിലുള്ളത്.
റഷ്യൻ സർക്കാറിെൻറ നിയന്ത്രണത്തിലുള്ള റോസ്നെഫ്റ്റ് എണ്ണക്കമ്പനിയും എസ്സാറും ഒ.എൻ.ജി.സിയും (ഒായിൽ ആൻഡ് നാചുറൽ ഗ്യാസ് കോർപറേഷൻ) ഉൾപ്പെട്ട വ്യത്യസ്ത കരാറുകളിലാണ് വിപണി വിലയിലും നടപ്പുരീതികളിലും വൻ അട്ടിമറി നടന്നതെന്ന് ഒാൺലൈൻ മാധ്യമമായ സ്േക്രാൾ റിപ്പോർട്ട് ചെയ്യുന്നു. 2015 സെപ്റ്റംബറിനും ’16 ഒക്ടോബറിനുമിടക്കാണ് പൊതുമേഖല കമ്പനികളായ ഒ.എൻ.ജി.സി, ഇന്ത്യൻ ഒായിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഒായിൽ ഇന്ത്യ എന്നിവ റോസ്നെഫ്റ്റിെൻറ വാൻകർ എണ്ണപ്പാടത്തിെൻറ 49.9 ശതമാനം ഒാഹരികൾ സ്വന്തമാക്കിയത്.
കിഴക്കൻ സൈബീരിയയിലെ വാൻകർ എണ്ണപ്പാടത്തിെൻറ ഉൽപാദനക്ഷമത ഗണ്യമായി കുറഞ്ഞുവരുന്നതും യു.എസിെൻറ ഉപരോധം റഷ്യയെ സാമ്പത്തികമായി തളർത്തിയതും പരിഗണിക്കാതെ ഉയർന്ന തുകക്കാണ് ഇന്ത്യൻ കമ്പനികൾ ഒാഹരി വാങ്ങിയതെന്നാണ് പ്രധാന ആക്ഷേപം. ഒ.എൻ.ജി.സിയുടെ അന്താരാഷ്ട്ര ഇടപാടുകൾ കൈകാര്യംചെയ്യുന്ന ഒ.എൻ.ജി.സി വിദേശ് ആണ് ആദ്യം ഇൗ കരാറിനൊരുങ്ങിയത്. വാൻകറിെൻറ 15 ശതമാനം ഒാഹരികൾ 900 ദശലക്ഷം ഡോളറിന് വാങ്ങുന്നുവെന്നായിരുന്നു 2015 ആഗസ്റ്റിലെ റിപ്പോർട്ട്. തൊട്ടടുത്ത മാസം കരാറിന് അന്തിമ രൂപമായപ്പോൾ തുക 1.15 ശതകോടി ഡോളറായി. പിന്നാലെ 2016 ജൂണിൽ ഇന്ത്യൻ ഒായിൽ കോർപറേഷൻ, ഒായിൽ ഇന്ത്യ, ഭാരത് പെട്രോളിയം എന്നിവ 23.9 ശതമാനം ഒാഹരികൂടി വാൻകറിൽ നിന്ന് സ്വന്തമാക്കി. 2.10 ശതകോടി ഡോളറായിരുന്നു ഇൗ ഇടപാടിന് നൽകിയത്.
അതേവർഷം ഒക്ടോബറിൽ ഒ.എൻ.ജി.സി വിദേശ് 930 ദശലക്ഷം കോടി നൽകി 11 ശതമാനം ഒാഹരികൂടി വാങ്ങി. മൊത്തത്തിൽ വാൻകറിെൻറ 49.9 ശതമാനം ഒാഹരി വാങ്ങാൻ 4.23 ശതകോടി ഡോളറാണ് ഇന്ത്യൻ പൊതുമേഖല കമ്പനികൾ ചെലവിട്ടത്. വിവിധ കാരണങ്ങളാൽ രാജ്യാന്തര എണ്ണവിപണിയിൽ വൻ ആശ്ചര്യമാണ് ഇൗ ഇടപാട് സൃഷ്ടിച്ചത്. കരാറിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുേമ്പാൾത്തന്നെ വാൻകറിലെ ഉൽപാദനം കുത്തനെ ഇടിയുകയായിരുന്നു. 2014 ലും ’15 ലും 22 ദശലക്ഷം ടൺ ആയിരുന്നു വാൻകറിെൻറ വാർഷിക എണ്ണ ഉൽപാദനം. 2016 ൽ അത് 20.7 ദശലക്ഷം ടൺ ആയി കുറഞ്ഞു. ’17 ൽ 17.6 ദശലക്ഷം. 2020 ൽ 13 ദശലക്ഷം ടണ്ണിലേക്ക് വാൻകർ പതിക്കുമെന്നാണ് വിദഗ്ധരുടെ അനുമാനം.
ഇൗ നിലയിൽ ശേഷി കുറയുന്ന എണ്ണപ്പാടത്തിനാണ് ഇന്ത്യൻ കമ്പനികൾ അധികം വിലപേശൽ പോലും നടത്താതെ ഭീമമായ തുക നൽകിയത്. ഉെക്രയ്നിലെ സൈനിക ഇടപെടലിനെ തുടർന്ന് അമേരിക്കൻ ഉപരോധത്താൽ റഷ്യൻ എണ്ണരംഗം തളരുന്ന ഘട്ടത്തിലാണ് ഇന്ത്യൻ കമ്പനികൾ ഉദാര സഹായവുമായി എത്തിയതെന്നതും ദുരൂഹമാണ്. ഇതിനു പിന്നാലെയാണ് ഗുജറാത്ത് ആസ്ഥാനമായ എസ്സാർ ഗ്രൂപ്പുമായി റോസ്നെഫ്റ്റ് കരാറിലെത്തുന്നത്. 2016 ഒക്ടോബറിൽ നടന്ന ഇൗ ഇടപാടിൽ എസ്സാറിെൻറ ഗുജറാത്തിൽതന്നെയുള്ള വദിനർ റിഫൈനറിയും തുറമുഖവും വൻ തുക മുടക്കിയാണ് റഷ്യൻ കമ്പനി വാങ്ങുന്നത്. വദിനർ റിഫൈനറിക്കും പമ്പ് നെറ്റ്വർക്കിനും 72,800 കോടി രൂപയാണ് നൽകിയത്. പിന്നാലെ വദിനർ തുറമുഖത്തിനായി 13,300 കോടി രൂപയുടെ മറ്റൊരു ഇടപാടും. ആദ്യഘട്ട ചർച്ചകളിലെ തുകെയക്കാളും ഉയർന്ന തുകയായിരുന്നു ഇത്.
സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന എസ്സാറിന് വലിയ ആശ്വാസമായിരുന്നു ഇൗ ഇടപാട്. നിലവിൽ 49 ശതമാനമാണ് റോസ്നെഫ്റ്റിന് എസ്സാറിലുള്ളത്. കഴിഞ്ഞ മേയിൽ പേരുമാറ്റിയ കമ്പനി നയാറ (ന്യൂ ഇറാ) എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഗുജറാത്തിലെ സ്വകാര്യ കമ്പനിക്കുവേണ്ടി പൊതുമേഖല സ്ഥാപനങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നുമെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
