ന്യൂഡൽഹി: ഇന്ത്യക്ക് വേണ്ടിയുള്ള S-400 മിസൈലുകളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് റഷ്യ. 2025ൽ ഇവ ഇന്ത്യക്ക് കൈമ ാറുമെന്ന് റഷ്യൻ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബബുഷ്കിൻ പറഞ്ഞു.
റഷ്യൻ സേനയുടെ കൈവശം മാത്രമുണ്ടായിരുന്ന S-300 മിസൈലുകളുടെ പരിഷ്കരിച്ച പതിപ്പാണ് S-400. 2007 മുതൽ റഷ്യൻ സേന S-300 മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യയും ഇന്ത്യയും ചൈനയും തമ്മിലുള്ള ത്രികക്ഷി ചർച്ചക്കായി മാർച്ച് 22,23 തീയതികളിൽ റഷ്യ സന്ദർശിക്കുേമ്പാൾ S-400 മിസൈലുകളുടെ നിർമാണ പുരോഗതി വിലയിരുത്തുമെന്ന് കരുതപ്പെടുന്നു.