മുംബൈ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യമായി ഗ്രാമീണ ദുരിതം മുഖ്യവിഷയമായി മാറുമെ ന്ന് പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധനും സ്വരാജ് ഇന്ത്യയുടെ ദേശീയ അധ്യക്ഷനുമായ യോ ഗേന്ദ്ര യാദവ്. അതിനൊപ്പം തൊഴിലില്ലായ്മയും റഫാൽ ഇടപാടും ഉയർന്നുവരും. ഹിന്ദി ഹൃദ യഭൂമിയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ അത് വ്യക്തമാണെന്ന് ചൂണ്ടിക്കാ ട്ടിയ അദ്ദേഹം ഇതിനെ മറികടക്കാൻ ബി.ജെ.പി ഹിന്ദു-മുസ്ലിം കലാപത്തെ ആശ്രയിച്ചേക്കുമെന്ന മുന്നറിയിപ്പും നൽകി.
എന്നാൽ, ജനങ്ങൾക്കിടയിൽ പുകയുന്ന വിഷയങ്ങൾ അനുകൂലമാക്കി ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അതിനുള്ള നയമോ നിലപാടോ രൂപപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും മുംബൈ പ്രസ്ക്ലബിൽ നടന്ന മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കർഷകവിരുദ്ധരായ സർക്കാറാണ് ഇപ്പോഴത്തേത്. മൻമോഹൻ സിങ്ങിെൻറ ഭരണത്തിൽ തൊഴിലില്ലായ്മയാണ് വളർന്നതെങ്കിൽ നരേന്ദ്ര മോദിയുടെ ഭരണത്തിൽ തൊഴിൽനഷ്ടമാണ് വളരുന്നത്.
തൊഴിൽ നഷ്ടത്തിെൻറ ആഴം മറച്ചുവെക്കാൻ തൊഴിൽ ബ്യൂറോ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതുതന്നെ നിർത്തി. എന്നാൽ, ജനങ്ങൾ അനുഭവിക്കുന്ന ദുരിതം രോഷമായി മാറണമെന്നില്ല. ഇൗ വിഷയങ്ങളിൽ ജനരോഷം ഉയർത്തിക്കൊണ്ടുവരാൻ ഒരു പ്രതിപക്ഷം അനിവാര്യമാണ്. അതിന് കോൺഗ്രസിന് കഴിയുമെന്ന് പ്രവചിക്കാനാകില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും അവർക്കതിന് കഴിഞ്ഞിട്ടില്ല. ഛത്തിസ്ഗഢിൽ ഒഴികെ കോൺഗ്രസിനെ ബി.ജെ.പിക്കു ബദലായി ആളുകൾ സ്വീകരിച്ചിട്ടില്ല -യോഗേന്ദ്ര യാദവ് തുടർന്നു.
യഥാർഥ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ ബി.ജെ.പി വർഗീയതയെയാകും അവലംബിക്കുക. തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പ് ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയെ സൂക്ഷിക്കണം. തെൻറ കൈയിൽ തെളിവൊന്നുമില്ല. എന്നാൽ, ബുലന്ദ്ശഹർ നൽകുന്ന മുന്നറിയിപ്പാണിത് -അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തെൻറ പാർട്ടിക്ക് സീറ്റ് നേടലല്ല, കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തലാകും തെൻറ ദൗത്യമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.