Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വരുമാനം കാൽ അണ, ചെലവ് അഞ്ച് രൂപ!'; വിലക്കയറ്റത്തിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ്

text_fields
bookmark_border
വരുമാനം കാൽ അണ, ചെലവ് അഞ്ച് രൂപ!; വിലക്കയറ്റത്തിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ്
cancel

ന്യൂഡൽഹി: വിലക്കയറ്റം മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെച്ചൊല്ലി ഗ്രാമീണ ഇന്ത്യയിൽ കടുത്ത രോഷം പുകയുകയാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ ബി.ജെ.പിക്ക് നേരിടേണ്ടി വരുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. രാജസ്ഥാനിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അടുത്തിടെ നേരിട്ടതുപോലുള്ള തിരിച്ചടികൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യം മുഴുവൻ വിലക്കയറ്റമുണ്ടെങ്കിലും ഗ്രാമീണ മേഖലയിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് ജയറാം രമേശിന്റെ വിമർശനം.

"വരുമാ'വരുമാനം കാൽ അണ, ചെലവ് അഞ്ച് രൂപ!'; വിലക്കയറ്റത്തിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ്നം കാൽ അണ, ചെലവ് അഞ്ച് രൂപ! രാജ്യം മുഴുവൻ പണപ്പെരുപ്പത്തിന്റെ ഭാരത്തിൽ വലയുകയാണ്. എന്നാൽ, ഇതിന്റെ ആഘാതം ഗ്രാമീണ മേഖലകളിൽ രൂക്ഷമാണ്. അവർ കടുത്ത ദുരിതത്തിലാണ്,' ജയറാം രമേശ് എക്‌സിൽ കുറിച്ചു.

തൊഴിലവസരങ്ങളുടെ കുറവ്, സ്തംഭിച്ച വരുമാനം, എന്നിവക്കൊപ്പം പണപ്പെരുപ്പം കാരണം നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ച് കൊണ്ടിരിക്കുകയാണെന്ന് രമേശ് ചൂണ്ടിക്കാട്ടി. ഇപ്പോൾ തന്നെ വരുമാനം കുറവുള്ള ഗ്രാമീണ ഇന്ത്യയിൽ പണപ്പെരുപ്പത്തിന്റെ ആഘാതം നഗരങ്ങളേക്കാൾ കഠിനമാണ്. ഇതിന്റെ ഫലമായി ഗ്രാമങ്ങളിലെ ജനങ്ങളുടെ വാങ്ങൽശേഷി നഗരങ്ങളേക്കാൾ കുത്തനെ കുറഞ്ഞിട്ടുണ്ടെന്നും രമേശ് പറഞ്ഞു.

"ഒന്ന് സങ്കൽപ്പിച്ചു നോക്കൂ - ഒരു കർഷകന്റെയോ കർഷകത്തൊഴിലാളിയുടെയോ കുടുംബം എങ്ങനെയാണ് അതിജീവിക്കുന്നത്? ഉപ്പ്, പഞ്ചസാര, പയർവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഉള്ളി, കടുകെണ്ണ തുടങ്ങിയ അടിസ്ഥാന ഭക്ഷണസാധനങ്ങൾ മുതൽ പാചകവാതകം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാച്ചെലവുകൾ, ഗതാഗതം എന്നിവ വരെയുള്ള ഓരോ അവശ്യവസ്തുക്കളുടെയും വില കൂടുകയാണ്. കുതിച്ചുയരുന്ന വിലകൾ അവരുടെ പോക്കറ്റുകളിൽ കനത്ത ഭാരമാണ് ഉണ്ടാക്കുന്നത്," ജയറാം രമേശ് ആരോപിച്ചു.

സ്തംഭിച്ച വരുമാനത്തോടൊപ്പം വർഷം തോറുമുള്ള അനിയന്ത്രിതമായ പണപ്പെരുപ്പവുമാണ് മോദി സർക്കാർ ജനങ്ങളിൽ നിന്ന് ഈടാക്കുന്ന വിലയെന്നും അദ്ദേഹം പറഞ്ഞു. വരുമാനം മരവിച്ചതോടെ കുടുംബങ്ങൾ അടിസ്ഥാന ആവശ്യങ്ങൾ വെട്ടികുറക്കാനോ, ജീവിക്കാൻ വേണ്ടി കടം വാങ്ങാനോ നിർബന്ധിതരാകുകയാണ്. സാമൂഹികമായും സാമ്പത്തികമായും ഇതിനകം തന്നെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയാണ് പണപ്പെരുപ്പത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത്തരം കുടുംബങ്ങൾ ഇപ്പോൾ ഉപജീവനമാർഗം, സാമൂഹിക സുരക്ഷ, അന്തസ്സോടെ ജീവിക്കാനുള്ള കഴിവ് എന്നിവ സംബന്ധിച്ച് ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും രമേശ് പറഞ്ഞു.

ഗ്രാമീണ തൊഴിലിന്റെ നട്ടെല്ലായിരുന്ന വലയമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ (എം.ജി.എൻ.ആർ.ഇ.ജി.എ) മോദി സർക്കാർ ദുർബലപ്പെടുത്തിയെന്നും രമേശ് ആരോപിച്ചു. ഈ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതിലൂടെ, ഗ്രാമീണ ദരിദ്രരുടെ തൊഴിൽ സുരക്ഷയെക്കുറിച്ച് മോദി സർക്കാർ പുതിയ ആശങ്കകൾ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഈ സാഹചര്യത്തിൽ ഗ്രാമീണ ഇന്ത്യയിൽ രോഷം ആളിക്കത്തുകയാണ്. രാജസ്ഥാനിലെ സമീപകാല പഞ്ചായത്തീരാജ് തെരഞ്ഞെടുപ്പുകളിലും ഈ വേദനയും അതൃപ്തിയും പ്രകടമായിരുന്നു. അവിടെ 'ഡബിൾ എഞ്ചിൻ' സർക്കാരിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും വരുമാനത്തിലെ ഇടിവും തുടരുന്നതിനാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് സമാനമായ തിരിച്ചടികൾ നേരിടേണ്ടി വരും," രമേശ് പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നും ജനവിരുദ്ധ സാമ്പത്തിക നയങ്ങളാണ് പിന്തുടരുന്നതെന്നും നേരത്തെയും കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, എന്നാൽ സർക്കാർ ഈ വിമർശനങ്ങൾ തള്ളിക്കളഞ്ഞ സർക്കാർ ഇന്ത്യയുടെ സാമ്പത്തിക ശക്തിയുടെ തെളിവായി ജി.ഡി.പി വളർച്ചാ കണക്കുകൾ ചൂണ്ടിക്കാണിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rural India's anger over inflation could cost BJP in upcoming polls, says Congress
Next Story