ആർ.ബി.െഎ ഗവർണറുടെ രാജി: രൂപയുടെ മൂല്യവും സെൻസെക്സും ഇടിഞ്ഞു
text_fieldsമുംബൈ: ആർ.ബി.െഎ ഗവർണർ ഉർജിത് പേട്ടലിെൻറ അപ്രതീക്ഷിത രാജിയിൽ രൂപയുടെ മൂല്യത്തിലും ഒാഹരി വിപണിയിലും വൻ ഇടിവ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 72.46 ആയി കുറഞ്ഞു. നവംബർ 20 ന് ശേഷം രൂപയുടെ മൂല്യത്തിൽ വന്ന ഏറ്റവും വലിയ ഇടിവാ ണ് ഇത്. തിങ്കളാഴ്ച 54 പൈസയുടെ ഇടിവോടെ 71.34 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.
രൂപയുടെ മൂല്യം ഇടിഞ്ഞതും അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന വോെട്ടടുപ്പും ഒാഹരി വ്യാപരത്തെ ബാധിച്ചു. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 354.93 പോയിൻറ് താഴ്ന്ന് 34,604 ലാണ് വ്യാപാരം നടക്കുന്നത്. ഒാഹരി വിപണിയിൽ സെൻസെക്സ് 500 പോയിൻറ് ഇടിവോടെയാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് നില മെച്ചപ്പെടുകയായിരുന്നു. നിഫ്റ്റി 95.90 പോയിൻറ് ഇടിഞ്ഞ് 10,392 ലെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
