Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ടി.എമ്മില്‍ നിറക്കാനുള്ള പണവുമായി  മുങ്ങിയയാള്‍ക്കും 2000 രൂപ നോട്ട് വേണ്ട

text_fields
bookmark_border
എ.ടി.എമ്മില്‍ നിറക്കാനുള്ള പണവുമായി  മുങ്ങിയയാള്‍ക്കും 2000 രൂപ നോട്ട് വേണ്ട
cancel
ബംഗളൂരു: എ.ടി.എമ്മുകളില്‍ നിറക്കാനുള്ള 1.37 കോടി രൂപയടങ്ങിയ വാനുമായി മുങ്ങിയ തമിഴ്നാട് സ്വദേശി ഡൊമിനിക് റോയ് വാഹനത്തില്‍ ഉപേക്ഷിച്ചുപോയ നോട്ടുകള്‍ മുഴുവന്‍ 2000 രൂപയുടേത്.  ബുധനാഴ്ച ബംഗളൂരുവില്‍നിന്ന് വാഹനവുമായി കടന്ന ഇയാള്‍ 92 ലക്ഷം രൂപയുമായാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച വസന്ത് നഗറില്‍നിന്ന് കണ്ടെടുത്ത വാഹനത്തില്‍നിന്ന് 45 ലക്ഷം രൂപയും സുരക്ഷാ ജീവനക്കാരന്‍െറ തോക്കും കണ്ടെടുത്തിരുന്നു. പ്രതിയെ കണ്ടത്തൊന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വാഹനം കൊണ്ടുപോയ കെ.ജി റോഡിലെയും ഉപേക്ഷിച്ച മൗണ്ട് കാര്‍മല്‍ കോളജ് പരിസരത്തെയും സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. പണം നിറക്കാന്‍ ഏല്‍പിച്ച ഏജന്‍സി ഗുരുതര സുരക്ഷാവീഴ്ചയാണ് വരുത്തിയതെന്ന് പൊലീസ് പറഞ്ഞു. വാഹനത്തില്‍ ഡിജിറ്റല്‍ ലോക്കുള്ള പെട്ടികളോ ജി.പി.എസ് ട്രാക്കിങ് സംവിധാനമോ ഉണ്ടായിരുന്നില്ളെന്ന് പൊലീസ് പറഞ്ഞു.
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rupee ban
Next Story