Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ടുകള്‍ എങ്ങനെ...

നോട്ടുകള്‍ എങ്ങനെ മാറും?

text_fields
bookmark_border
നോട്ടുകള്‍ എങ്ങനെ മാറും?
cancel

 

  • അസാധുവായ 500, 1000 നോട്ടുകള്‍  മാറ്റിയെടുക്കാനുള്ള അവസരം വിനിയോഗിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അറിയിച്ചു. 
  • ഒരു വ്യക്തിക്ക് ഒരു തവണ 4000 രൂപവരെ മൂല്യമുള്ള അസാധുവായ നോട്ടുകള്‍ ബാങ്ക് കൗണ്ടറുകളില്‍നിന്ന് നേരിട്ട് പണമായി മാറ്റിവാങ്ങാം. ഇതിനായി നിഷ്കര്‍ഷിച്ച പ്രത്യേക സ്ളിപ്പ് പൂരിപ്പിച്ച് നിര്‍ദിഷ്ട തിരിച്ചറിയല്‍ രേഖകള്‍ സഹിതം ബാങ്കില്‍ സമര്‍പ്പിക്കണം. 
  • 4000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള നോട്ടുകളുണ്ടെങ്കില്‍ ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് പ്രസ്തുത തുക പൂര്‍ണമായും വരവുവെച്ചു നല്‍കും. 4000 രൂപയെന്ന പരിധി 15 ദിവസത്തിനുശേഷം പുന$പരിശോധിച്ചേക്കാം. 
  • അസാധുവാക്കപ്പെട്ട നോട്ടുകള്‍ ആകെ എത്ര തുകയുടേതുണ്ടെങ്കിലും സ്വന്തം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് തടസ്സമില്ല.
  • അക്കൗണ്ട് ഉടമകള്‍ക്ക് നേരിട്ട് നോട്ടുകള്‍ എത്തിക്കാന്‍ സാധിക്കാത്തപക്ഷം കൃത്യമായ അനുമതിപത്രം സഹിതം മൂന്നാമതൊരാള്‍ വഴി ബാങ്കില്‍ എത്തിച്ച് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. അത്തരത്തില്‍ ചെയ്യുമ്പോള്‍ ബാങ്ക് നടപടിക്രമങ്ങള്‍ അനുസരിച്ച് പണം അടക്കുന്ന ആളുടെ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.
  •  
  • ബാങ്ക് അക്കൗണ്ടില്‍ കെ.വൈ.സി (Know your Customer) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ളെങ്കില്‍ പരമാവധി 50,000 രൂപയുടെ മൂല്യമുള്ള അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാത്രമേ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ.
  • ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ഒരു ദിവസം പരമാവധി 10,000 രൂപയും ഒരാഴ്ചയില്‍ 20,000 രൂപയും മാത്രമേ ബാങ്ക് കൗണ്ടറുകള്‍ വഴി പിന്‍വലിക്കാന്‍ അനുമതിയുള്ളൂ.
  •  
  • ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍, ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പേപ്പര്‍ കറന്‍സി നോട്ട് നല്‍കാതുള്ള ഇടപാടുകള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.
     
  • 2016 നവംബര്‍ 18 വരെ ഒരു ദിവസം ഒരു കാര്‍ഡ് മുഖേന എ.ടി.എം വഴി പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയാണ്. നവംബര്‍ 19 മുതല്‍ ഇത് 4000 രൂപയാക്കി ഉയര്‍ത്തും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupee ban
News Summary - rupee ban
Next Story